Thursday, July 2, 2026

ദീപാവലിക്ക് പ്രത്യേക ട്രെയിൻ; ബംഗളൂരു – കൊല്ലം സർവ്വീസ് ഒക്ടോബർ 13 ന് ബുക്കിംഗ് തുടങ്ങും

Date:

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് പ്രഖ്യാപിച്ച ബംഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ സർവീസിന്റെ ബുക്കിങ് ഒക്ടോബർ 13 തിങ്കളാഴ്ച 8 മണി മുതൽ  ആരംഭിക്കും. ഒക്ടോബർ 16ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ കൊല്ലത്ത് എത്തും. തിരിച്ചുള്ള ട്രെയിൻ ഒക്ടോബർ 17ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ബംഗളൂരുവിൽ എത്തും. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ഒക്ടോബർ 16ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്സ്പ്രസ് (06561) അടുത്ത ദിവസം രാവിലെ 06:20 ന് കൊല്ലത്ത് എത്തിച്ചേരും.

തിരിച്ചുള്ള സർവ്വീസ് ഒക്ടോബർ 17ന് കൊല്ലത്ത് നിന്ന് 10:45ന് പുറപ്പെടുന്ന കൊല്ലം-ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് (06562) അടുത്ത ദിവസം രാവിലെ 03:30ന് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും. ഇത് ബംഗളൂരുവിൽ തിരിച്ചെത്തുന്നവർക്ക് സൗകര്യപ്രദമാകും.

കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകും.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; പരാതിയിൽ 3 പേർ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ...

‘തായ്‌വാനെ ചൈനയുമായി  പുന:സംയോജിപ്പിക്കുക എന്നത് ലക്ഷ്യം’ ; എന്ത് വിലകൊടുത്തും അത് നിറവേറ്റുമെന്ന് ഷി ജിൻപിംഗ്

ബീജിംങ് : തായ്‌വാനെ ചൈനയുമായി പുന:സംയോജിപ്പിക്കുക എന്നത് തങ്ങളുടെ പാർട്ടിയുടെ ചരിത്രപരമായ...

വിഴിഞ്ഞത്തെ അദാനി ഗ്രൂപ്പ്-എം.എസ്.സി കമ്പനി ഇടപാട് ദുരൂഹം; ഓഹരിവിൽപ്പന ആശങ്കാജനകമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: അദാനി ഗ്രൂപ്പ്-എം.എസ്.സി കമ്പനി ഇടപാടിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം. അദാനി...