Saturday, October 3, 2026

തരൂർ CWCയിൽ നിന്ന് മാറി നിന്ന് സ്വതന്ത്ര അഭിപ്രായം പറയണം; ഇത് കോൺഗ്രസ് ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ തളളിക്കളയുന്നതായി -എംഎം ഹസ്സൻ

Date:

തിരുവനന്തപുരം: കേരളത്തിൻ്റെ വ്യവസായ വികസനത്തിലുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് മാറിനിന്നുവേണം തരൂർ സ്വതന്ത്രമായ അഭിപ്രായം പറയാനെന്ന് അദ്ദേഹം പറഞ്ഞു.

വസ്തുതകൾ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂർ അക്കാര്യങ്ങൾ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരിൽ അതിനെ പിന്താങ്ങരുതായിരുന്നു. കോൺ​ഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ അദ്ദേഹം തളളി പറയുന്നതുപോലെയാണ് തോന്നിയത്.

പാർട്ടിയുടെ എം.പിയും കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റി(സിഡബ്ല്യൂസി)യിലെ അം​ഗവുമായ അദ്ദേഹം ഇങ്ങനെ സ്വതന്ത്രമായ അഭിപ്രായം പറയുന്നത് ശരിയല്ല. സ്വതന്ത്രമായ അഭിപ്രായം പറയണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ അദ്ദേഹം മിനിമം ചെയ്യേണ്ടത് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം എന്നതാണ്, ഹസ്സൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...