Thursday, September 3, 2026

‘നുണകളാൽ പടുത്ത സിനിമയ്ക്ക് പുരസ്കാരം നൽകിയത് കേരളത്തെ അപകീർത്തിപ്പെടുത്താൻ; പിന്നിൽ വർഗ്ഗീയത പടർത്താനുള്ള സംഘപരിവാർ അജൻഡ ‘ : ‘കേരള സ്റ്റോറി’ക്കുള്ള അവാർഡിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Date:

തിരുവനന്തപുരം :  ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് ‘കേരള സ്റ്റോറി’യെ തിരഞ്ഞെടുത്ത നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗ്ഗീയത പടർത്താനുമാണ് നുണകളാൽ പടുത്ത സിനിമയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാർ അജൻഡയാണ് ഇതിലൂടെ നടപ്പായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിൻ്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു.

എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും  നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക്  പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് സതീശൻ സർക്കാർ ശ്രമം ; സർവ്വകലാശാലകളെ അവർക്ക് മുന്നിൽ കാഴ്ചവെക്കുന്നു’ – എം വി ഗോവിന്ദൻ

തിരുവനന്തപുരം : എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജിനെ രൂക്ഷമായി...

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ; 6.30 നും 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാദ്ധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (03-09-2026) രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം...

മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവം ; പ്രതിഷേധവുമായി KUWJ

തിരുവനന്തപുരം : മുഖ്യമന്ത്രി പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി...