Wednesday, October 7, 2026

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

Date:

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ തന്നെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാന്‍ കേന്ദ്രനീക്കം. നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് തിരുവനന്തപുരം ഡിവിഷനെ മുറിക്കാനുള്ള നീക്കം. നാഗര്‍കോവില്‍, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകള്‍ക്കൊപ്പം, നേമത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് ആലോചന.

തിരുവനന്തപുരം വിഭജിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോർട്ട്. നാഗര്‍കോവില്‍ ജംഗ്ഷന്‍, നേമം, കന്യകുമാരി റെയില്‍വെ സ്‌റ്റേഷനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് മാറ്റിയാല്‍ വലിയ തിരിച്ചടിയാകും കേരളം നേരിടേണ്ടി വരിക. വിഭജനം കേരളത്തിന്റെ റെയില്‍വെ വികസന പദ്ധതികളെ തകര്‍ക്കും. വരുമാനത്തിലും വലിയ നഷ്ടമാണ് കേരളത്തിനെ കാത്തിരിക്കുന്നത്. പാലക്കാട് വിഭജനത്തിലും സമാന ആശങ്ക കേരളം അറിയിച്ചിരുന്നു. കന്യകുമാരി, നാഗർകോവിൽ എന്നീ സ്റ്റേഷനുകൾ തിരുവനന്തപുരം ഡിവിഷൻ്റെ പ്രധാന വരുമാന മാർഗ്ഗമാണ്.

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...