Wednesday, June 10, 2026

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കായി എല്ലാ ജില്ലകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 

Date:

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉൾക്കൊള്ളുന്ന തരത്തിൽ സമൂഹവും മാറണം. അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ അദ്ധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അദ്ധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദിനംപ്രദി ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും ഇത്തരം കേസുകളും സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. ഡിഹണ്ട് പോലുള്ള പോലീസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ലഹരി ഉപയോഗം കണ്ടെത്താനും കേസുകൾ രജിസ്റ്റർ ചെയ്യാനും സഹായകരവുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...

ടി വീണയ്ക്ക് ഇഡി സമൻസ്; സിഎംആർഎൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍റെ മകൾ വീണക്ക്...

ട്രംപിൻ്റെ 1,00,000 ഡോളർ എച്ച്-1ബി വിസ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ ജഡ്ജി

(Photo courtesy: X)വാഷിംങ്ടൺ : വിദേശങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കാനായി...