Sunday, October 11, 2026

ഒരു വെള്ളിയെ വിനേഷ് ഫോഗട്ട് ചോദിച്ചുള്ളൂ ; കാത്തിരിക്കേണ്ടത് രണ്ട് ‘വെള്ളി’ക്ക്!

Date:

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ അനുവദിക്കണമെന്നാണ് വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍. കാത്തിരിപ്പിന് വിരാമമിടാതെ വീണ്ടും വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി അന്താരാഷ്ട കായിക തര്‍ക്കപരിഹാര കോടതി.  മൂന്നാംതവണയാണ് വിനേഷിന്റെ കേസ് വിധിപറയാന്‍ മാറ്റി ഓഗസ്റ്റ് 16-ലേക്ക് നീട്ടിയത്. അന്നുരാത്രി 9.30 വരെയായിരിക്കും പുതിയ സമയപരിധി. വിധി വരാത്ത പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രി 9.30-ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റി.

പാരീസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളിയും നഷ്ടപ്പെട്ടു.

പിന്നാലെ അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര
കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിര്‍കക്ഷികള്‍.








LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയിലും നിയമപാലകസേനകളുടെ നടപടികളിലും ആശങ്കയറിയിച്ച യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസ്താവന തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും ഇടത് പാർട്ടികളുടെയും നേതൃത്വത്തില്‍...

‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’;  വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...