Monday, September 21, 2026

വയനാട്ടിൽ ആത്മഹത്യ ചെയ്ത വിജയൻ്റെ കുടുംബത്തെ അനുനയിപ്പിച്ച് തിരുവഞ്ചൂരും സംഘവും ; കടബാദ്ധ്യത പാർട്ടിയുടേതെന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്ന് കുടുംബം

Date:

കൽപ്പറ്റ : വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചെങ്കിലും നിലവിലെ അന്വേഷണം നടക്കട്ടെയെന്നാണ് കുടുംബത്തിൻ്റെ നിലപാട്

തുടക്കത്തിൽ പാർട്ടി നന്നായി ഇടപെട്ടിരുന്നെങ്കിൽ പ്രശ്നം ഇത്രത്തോളം വഷളാകില്ലായിരുന്നു. അച്ഛൻ വിശ്വസിച്ച പാർട്ടിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കുന്നു. കടബാദ്ധ്യത പാർട്ടിയുടേതെന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്നും കുടുംബം. കുടുംബത്തെ ഒപ്പം നിർത്തി പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് കോൺഗ്രസ് നേതാക്കന്മാർ. കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂർ.

വിഷയത്തിൽ പരസ്യ പ്രസ്താവന ഉണ്ടാകരുതെന്ന് നേതാക്കന്മാർക്ക് കർശന നിർദ്ദേശം നൽകി. രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കി വിഷയത്തെ മാറ്റാൻ അനുവദിക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. കെ സുധാകരനും വി ഡി സതീശനും കുടുംബത്തെ നേരിൽ കാണുമെന്നാണ് നേതാക്കൾ നൽകുന്ന  വിവരം. വയനാട്ടിൽ എത്തുമ്പോൾ പ്രിയങ്ക ഗാന്ധിയും കുടുംബത്തെ കണ്ടേക്കും.

പാർട്ടി നൽകുന്ന ഉറപ്പിൽ പരാതിയിൽ നിന്ന് വിജയൻ്റെ കുടുംബം പിന്മാറുന്നതോടെ വയനാട്ടിലെ കോൺഗ്രസ് നേതാക്കളായ എൻഡി അപ്പച്ചനും ഐസി ബാലകൃഷ്ണനുമാണ് ഏറെ ആശ്വാസമാകുന്നത്. അന്വേഷണത്തിൽ നിന്ന് തടിയൂരാനും സിപിഎമ്മിൻ്റെ പ്രതിഷേധത്തിന് തടയിടാനും അനുനയശ്രമങ്ങൾ ഗുണം ചെയ്തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...