Tuesday, August 11, 2026

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരിക്ക്

Date:

ഒഡീഷ : ഒഡീഷയിലെ പുരി ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലർച്ചെ 4.30 ന് ആണ് സംഭവം.
ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം ദർശനത്തിനായി നൂറുകണക്കിന് ഭക്തർ പെട്ടെന്ന് ഇരച്ചുകയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. .
അടിയന്തര സേവനങ്ങൾ വേഗത്തിൽ പ്രവർത്തിച്ചതായും പരിക്കേറ്റവരെ ഉടൻ പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പുരി ജില്ലാ കളക്ടർ സിദ്ധാർത്ഥ് എസ്. സ്വെയ്ൻ പറഞ്ഞു.

ഖുർദ ജില്ലയിൽ നിന്നുള്ള പ്രതിവ ദാസ് ഫീമെയിൽ (52), പ്രേമകാന്ത മൊഹന്തി (78), ബസന്തി സാഹു (42) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ശാരദാബലിക്ക് സമീപമാണ് സംഭവം നടന്നത്. ജഗന്നാഥൻ രഥത്തിൽ ഇരിക്കുന്ന സ്ഥലമാണിത്. ദർശനത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമായി ഇടിച്ചു കയറിയപ്പോൾ തിരക്കിനിടയിൽ പെട്ട് നിരവധി പേർ നിലത്ത് വീണു. പലർക്കും ചവിട്ടേറ്റു. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

ഒഡീഷ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) സഞ്ജയ് കുമാർ പറയുന്നത് പ്രകാരം പുരിയിൽ ഏകദേശം 10 മുതൽ 12 ലക്ഷം വരെ ഭക്തർ ഒത്തുകൂടുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ്. എന്നിട്ടും പതിവ് പോലെ വീഴ്ച സംഭവിച്ചു എന്നത് വലിയ അനാസ്ഥയാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...