Monday, September 21, 2026

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതൽ

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അർദ്ധരാത്രി മുതല്‍ ആരംഭിക്കുമെന് ജില്ലാ കലക്ടര്‍. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിന് നടപ്പിലാക്കുന്ന നിരോധനത്തോട്  എല്ലാവരും പൂര്ണ്ണമായി സഹകരിക്കണമെന്ന് കലക്ടർ നിര്‍ദേശിച്ചു.
നീണ്ടകര പാലത്തിന് പടിഞ്ഞാറ് വശം, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയില്‍ ഉള്‍പ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കല്‍ അഴിമുഖങ്ങളിലും ബാധകം. നീണ്ടകര തുറമുഖത്ത് ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യാനങ്ങള്‍ക്ക് അഷ്ടമുടി കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട് ജെട്ടികളില്‍/വാര്‍ഫുകളില്‍ ലാന്‍ഡിംഗ് അനുമതി ഉടമകള്‍ നല്‍കാന്‍ പാടില്ല. നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ തീരമേഖലകളിലെ ഡീസല്‍ പമ്പുകളെല്ലാം ജൂലൈ 28 വരെ അടച്ചിടണം. മത്സ്യഫെഡിന്റെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ തീരമേഖലകളിലെ നിശ്ചിത പമ്പുകള്‍ക്കും അഴീക്കലിലെ ആലപ്പാടന്‍, ജെം, കുഴിത്തുറ മറൈന്‍ ഡിസല്‍, ആയിരംതെങ്ങ് നടയില്‍ കിഴക്കതില്‍  എന്നീ സ്വകാര്യ പമ്പുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.  മെഷീന്‍ ബോട്ടുകള്‍/ മത്സ്യബന്ധനയാനങ്ങള്‍ എന്നിവയ്ക്ക് ഇക്കാലയളവില്‍ അനധികൃതമായി  പെട്രോള്‍ വില്‍ക്കുകയോ വിതരണം ചെയ്യാനോ അനുമതിയില്ല. ജില്ലയിലെ ഇന്ധനപമ്പുകളില്‍ നിന്ന്  ജില്ലാ കലക്ടറുടെ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാനും   പാടില്ല.

ജില്ലയില്‍  പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന മത്സ്യബന്ധനയാനങ്ങളെല്ലാം ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി തീരം വിട്ടുപോകണം. നിരോധനകാലയളവിലെ ക്രമസമാധാനപാലനം ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സബ്കലക്ടറെ നിയോഗിച്ചു. നിരോധനകാലയളവാകെ ക്രമസമാധാനം സംബന്ധിച്ച പ്രതിദിന റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.  

കൊല്ലം-കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ എക്‌സിക്യൂട്ടിവ് മജിസ്ട്രറ്റുമാരുടെ ചുമതല നിര്‍വ്വഹിക്കണം. തീരമേഖലയില്‍ അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സബ്കലക്ടര്‍ക്ക് വിവരം കൈമാറി തുടര്‍നടപടി കൈക്കൊള്ളണം. നിരോധനം കൃത്യതയോടെ നടപ്പിലാക്കാന്‍ കോസ്റ്റല്‍ പോലിസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...