Tuesday, October 13, 2026

വി. ജോയ് വീണ്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടറി; കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങൾ

Date:

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറിയായി വി. ജോയ് എംഎല്‍എയെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയുള്ള തെരഞ്ഞെടുപ്പിലാണ് ജോയ് വീണ്ടും ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്.

46 അംഗ ജില്ലാ കമ്മിറ്റിയില്‍ എട്ട് പേര്‍ പുതുമുഖങ്ങൾ ഉൾപ്പെട്ടു. ജി സ്റ്റീഫന്‍, വി.കെ പ്രശാന്ത്, ഒ.എസ് അംബിക, ആര്യാ രാജേന്ദ്രന്‍, ആര്‍.പി ശിവജി, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങള്‍. അതേസമയം ജില്ലാ കമ്മിറ്റിയില്‍ നിന്ന് എഎ റഹീം എംപി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

എസ്.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ വി. ജോയ് രണ്ടു തവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം, അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് തവണ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...