Wednesday, August 12, 2026

എം ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ് ; പി വി അൻവർ കോടതിയിലേക്ക്

Date:

തിരുവനതപുരം : എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് റി​പ്പോർട്ട്. അനധികൃത സ്വന്ത് സമ്പാദന കേസുൾപ്പെടെയുള്ള പരാതികളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

അതേസമയം റിപ്പോർട്ട് സമർപ്പിച്ചാൽ  കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ എം എൽ എ പ്രതികരിച്ചു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. 

അജിത് കുമാറിന് സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും വിജിലൻസ് പറയുന്നു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. കുറവൻ കോണത്തെ ഫ്ലാറ്റ് ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. കവടിയാറിലെ വീട് നിർമ്മാണം ബാങ്ക് വായ്പയെടുത്താണെന്നാണ് വിജിലൻസ് വിശദീകരണം. വീട് നിർമ്മാണം സ്വത്ത്‍വിവരണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് പറയുന്നു. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം ഡി.ജി.പി കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...