തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ ദുരൂഹത ആവർത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി ഗ്രൂപ്പിന് കേരളത്തിൽ ലഭിക്കുന്നത് ബിജെപി സർക്കാർ നൽകുന്നതിന് സമാനമായ പരിഗണനയെന്ന് പിണറായി വിജയൻ പറഞ്ഞു. അദാനിയുടെ വക്താവ് ആകുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഓഹരി കൈമാറ്റം സെബി നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു, ഇതിലെല്ലാം ദുരൂഹതയുണ്ട്. ഇത് മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച കച്ചവടം പോലെയാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെബിക്ക് മുന്നിൽ കാര്യങ്ങൾ സുതാര്യമായി അറിയിച്ചിട്ടില്ല. പൊതുതാല്പര്യത്തിനും, ദേശീയ താല്പര്യത്തിനും വേണ്ടി സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികൾക്കും താൻ കത്തയച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നടത്താത്തത് കൊണ്ടാണ് താൻ കത്തയച്ചത്. മുൻകൂർ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. അല്ലാതെ ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ കഴിയില്ല.
സംസ്ഥാന സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ഒപ്പിട്ട കരാറിലെ ക്ലോസ് 5.3.1 പ്രകാരം ഉടമസ്ഥാവകാശം മാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിബന്ധന. ഓഹരി കൈമാറുന്ന കാര്യത്തിലും സമാനമായ നിയന്ത്രണമുണ്ട്. ഒറ്റയ്ക്കോ കൂട്ടായോ 25 ശതമാനത്തിനു മുകളില്‍ ആര്‍ക്കെങ്കിലും ഓഹരി കൈമാറുന്നതിനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ അദാനി ഗ്രൂപ്പിന് ഉടമസ്ഥാവകാശം മൊത്തത്തിലോ ഓഹരി കൈമാറ്റത്തിലോ കൈമാറാൻ കഴിയില്ലെന്നാണ് ക്ലോസ് 5.3-ലും പറയുന്നത്. എന്നാല്‍, സെബിയെ ഓഹരി കൈമാറ്റം സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടതായി അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്ന സ്ഥിതി ഉണ്ടായില്ല.
സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭ്യമാക്കാത്തതുകൊണ്ടും സെബി റെഗുലേഷന്‍സ് പാലിക്കാത്തതുകൊണ്ടും ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയില്‍ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്നും മറ്റ് മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. SEBI (Listing of Obligations and Disclosure Requirements) 2015 പ്രകാരം ഓഹരി കൈമാറ്റം സുതാര്യമായിരിക്കണം എന്നും ഇതു സംബന്ധിച്ച എല്ലാ പ്രസക്ത കാര്യങ്ങളും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ സെബി അധികാരികള്‍ക്ക് മുമ്പാകെ സുതാര്യമായി കാര്യങ്ങള്‍ അറിയിച്ചിട്ടില്ല. ഗൗരവകരമായ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുകയോ, ജാഗ്രത കാണിക്കുകയോ ചെയ്യാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കത്തയച്ചത്.
ഓഹരി കൈമാറ്റത്തിനായി സെബിക്ക് അദാനി ഗ്രൂപ്പ് കത്തുനൽകിയ കാര്യം പുറത്തുവന്നിട്ടും സർക്കാർ സംസ്ഥാനത്തിൻ്റെ ആശങ്കകൾ പരിഹരിക്കാൻ മടിച്ച് നിൽക്കുകയാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച് സെബി തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാൻ അവസരം നൽകാതെ സർക്കാരുമായുള്ള കരാറിൽ ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതി ലഭ്യമാക്കാത്തതും കമ്പനി നടത്തിയ വെളിപ്പെടുത്തൽ പൂർണ്ണമല്ലാത്തതും ഉടൻ തന്നെ അറിയിക്കേണ്ടതായിരുന്നു. ഈ വീഴ്ച്ച മൂലം കേരളത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടാതെ പോകരുത്. ഇതിലുൾപ്പെട്ട ഗൗരവതരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മേൽ നടപടി സ്വീകരിക്കാൻ ഞാൻ സെബിക്ക് കത്തയച്ചിട്ടുണ്ട്. സർക്കാരിൻ്റെ ഒത്തുകളികളെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടും.
നിയമം,തുറമുഖം എല്ലാം മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇതാണോ അദാനി ഗ്രൂപ്പിൻ്റെ ധൈര്യം, ഒരുതരം ദുരൂഹത ഈ വിഷയത്തിൽ ഉണ്ടെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
ഗുരുതര കരാർ ലംഘനം ഉണ്ടായിട്ടും നിയമപോദേശം തേടുമെന്നോ, നിയമ നടപടി എടുക്കുമെന്നോ മുഖ്യമന്ത്രി വ്യക്തമാക്കുന്നില്ല. ആവശ്യമായ നടപടി സ്വീകരിക്കാൻ സെബിക്ക് മുൻപാകെ സർക്കാർ തയ്യാറാകണം.അതൊന്നും ഉണ്ടാകുന്നില്ല, ഒരുതരം ദുരൂഹത ഇതിനകത്തുണ്ട്.
അദാനിക്കെതിരെ പാർലിമെന്റിന് അകത്തും പുറത്തും പ്രതികരിച്ചത് രാഹുൽ ഗാന്ധിയാണ്. അതുപോലെ കെ സി വേണുഗോപാൽ പരസ്യമായി ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ബിജെപിക്ക് അധികാരം ഉള്ള സംസ്ഥാനങ്ങളിൽ ആണ് അദാനി തോന്നിയ പോലെ പ്രവർത്തിക്കുന്നത് എന്ന് കെ സി പറഞ്ഞിരുന്നു. കേരളത്തിൽ പിന്നെ എങ്ങനെ ആണ് അദാനിക്ക് കൂടിയ പരിഗണന ലഭിക്കുന്നത്. കോൺഗ്രസ് നേതൃത്വം പറയാതെ പറയുന്നത് അദാനി ഗ്രൂപ്പിന് വഴിവിട്ട പരിഗണന നൽകി എന്നാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
