Wednesday, September 30, 2026

ഡേകെയറിലെ കൊടുംക്രൂരത: കുഞ്ഞുങ്ങളോടുള്ള മനുഷ്യാവകാശ ലംഘനത്തിൽ കമ്മീഷൻ കേസെടുത്തു

Date:

ബംഗളൂരൂ : ബംഗളൂരുവിലെ ഐടി സ്ഥാപനമായ കാപ്ജെമിനിയുടെ ക്യാമ്പസിനുള്ളിലെ ഡേകെയറിൽ ആയമാർ കുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). വിഷയത്തിൽ  കർണാടക സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടതായും കമ്മീഷൻ പറഞ്ഞു.

ആരോപണങ്ങൾ ശരിയാണെങ്കിൽ, അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ക്യാമ്പസിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ  ഡ്യൂട്ടി സമയങ്ങളിൽ കുട്ടികളെ എൽപ്പിക്കുന്ന കേന്ദ്രത്തിൽ കുട്ടികളോട് ക്രൂരത കാണിക്കുന്ന വീഡിയോകൾ ചൈൽഡ് ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥന് ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നതെന്ന് കമ്മീഷൻ പറഞ്ഞു. 

ജൂലൈ രണ്ടിന് പുറത്തുവന്ന ഈ ഭയാനകമായ വീഡിയോയിൽ, ആയമാർ കുട്ടികളെ വാഷിംഗ് മെഷീനുകളിൽ തിരുകുന്നതും, അവരെ കുളിമുറിയിൽ പൂട്ടുന്നതും, കരച്ചിൽ നിർത്താൻ വേണ്ടി അവരുടെ വായിൽ ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം തളിക്കുന്നതും കാണിക്കുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി കേന്ദ്രം താൽക്കാലികമായി അടച്ചതായി എൻഎച്ച്ആർസി അറിയിച്ചു. സംഭവത്തിൽ കർണാടക ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...