Wednesday, September 30, 2026

മയക്കുമരുന്ന് സാമ്പത്തിക ഇടപാട് : അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപികയും സർവ്വീസിൽ നിന്ന് പുറത്ത്

Date:

കോഴിക്കോട് : മയക്കു മരുന്ന് സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപകയും സർവ്വീസിൽ നിന്ന് പുറത്ത്. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് ഇപ്പോൾ പുറത്താക്കപ്പെട്ട അദ്ധ്യാപിക. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ സഹപ്രവർത്തകയും മരുതോങ്കര സ്വദേശിയുമായ കീർത്തനയേയും വടകര പോലീസിന്റെ പിടിയിലായതിനെ തുടർന്ന് കഴിഞ്ഞ  ദിവസം പുറത്താക്കിയിരുന്നു.

പിടിയിലായ കീർത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണം കാവ്യയിൽ എത്തിയത്. മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായാണ് കാവ്യയുടെയും കീർത്തനയുടെയും ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നത്.
ആവശ്യക്കാര്‍ പണം ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ നേരിട്ട് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്.

ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കീർത്തനയുടേയും കാവ്യയുടേയും അക്കൗണ്ട് വഴി നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കീർത്തനയെ റിമാൻഡ് ചെയ്ത ഉടൻതന്നെ സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് കാവ്യയും പുറത്താക്കി.ഇരുവരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. എങ്കിൽ മാത്രമേ ഇനി കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്.

Share post:

Popular

More like this
Related

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...

സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...