Monday, September 21, 2026

സുരക്ഷാ അംഗീകാരം നേടി വിഴിഞ്ഞം തുറമുഖം

Date:

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷിതത്വത്തിനും സൗകര്യങ്ങൾക്കും അന്താരാഷ്‌ട്ര അംഗീകാരം. ഡയറക്ടർ ജനറൽ ഓഫ്‌ ഷിപ്പിങ്ങിന്റെ കീഴിലുള്ള മെർക്കന്റയിൽ മറൈയ്‌ൻ ഡിപ്പാർട്ട്‌മെന്റാണ്‌ 2029 വരെ അംഗീകാരം നീട്ടിയത്‌. ഇതോടെ അതിവേഗ ചരക്കുകപ്പലുകൾക്കും ബൾക്ക്‌ കാരിയറിനും വിഴിഞ്ഞത്ത്‌ അടുക്കാനാകും. ട്രയൽ റൺ തുടങ്ങി രണ്ടുമാസത്തിനുള്ളിൽ ഐഎസ്‌പിഎസ്‌ കോഡിൽ ഉൾപ്പെടുന്ന അംഗീകാരം ലഭിച്ചത്‌ നേട്ടമായി. തുറമുഖത്തിന്റെ നാവിഗേഷൻ ചാർട്ട് ജോയിന്റ്‌ ചീഫ് ഹൈഡ്രോഗ്രാഫർ ഓഫ് ഇന്ത്യ റിയർ അഡ്മിറൽ പിയുഷ് പോസെ, വിഴിഞ്ഞം തുറമുഖ പ്രതിനിധികൾക്ക് കൈമാറി.

ഇവിടേക്കെത്തുന്ന കപ്പലുകൾക്കും മറ്റ് യാനങ്ങൾക്കും ബർത്തിങ് സമയത്ത് ആവശ്യമായ സുരക്ഷാ വിവരങ്ങളും മറ്റ് അനുബന്ധരേഖകളുമാണ്‌ ഇതിലുള്ളത്‌. ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയത്‌ ഡെറാഡൂൺ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസാണ്‌. നേവിയുടെ കപ്പൽ വിഴിഞ്ഞത്ത് വന്ന്‌ വിവരശേഖരണം നടത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നാവിഗേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചത്. ലോക മറൈൻ ഭൂപടത്തിൽ വിഴിഞ്ഞത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയതായി തുറമുഖമന്ത്രി വി എൻ വാസവൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...