Saturday, November 14, 2026

വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

Date:

കാസര്‍ഗോഡ് : വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടികൂടി ഡാന്‍സാഫ് സംഘം. കാസര്‍ഗോഡ് പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും വിദ്യാനഗര്‍ പോലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലാവുന്നത്. 3.61 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ഹൈദര്‍ ലഹരിയുമായി പോലീസ് പിടിയിലാകുന്നത്. മധൂറിലെ ജുമാ മസ്ജിദ് പരിസരത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ്  ഹൈദറിൻ്റെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കുമായി സൂക്ഷിച്ചതാണ് ലഹരിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹൈദര്‍ മധൂര്‍.

Share post:

Popular

More like this
Related

മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന്...

ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കൈയേറ്റം ഒഴിപ്പിക്കുന്നു; 75 തൂണുകളും ആറ് ഗേറ്റുകളും പിഴുതുമാറ്റി

തൊടുപുഴ : ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയത്...

ട്രെയിനുകളിൽ ആർ എ സി സംവിധാനം നിർത്തലാക്കുന്നു; നീക്കം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത്

ന്യൂഡൽഹി : ട്രെയിനുകളിൽ ആർഎസി സംവിധാനം നിർത്തലാക്കുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ്...