Saturday, November 14, 2026

മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

Date:

തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സീനിയര്‍ ഡോക്ടര്‍ക്കെതിരെ പരാതി. നെടുമങ്ങാട് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ വിനുവിനെതിരെയാണ് പെണ്‍കുട്ടി നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമമെന്ന് പരാതിയിൽ പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഒപിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയോട് കൺസൽട്ടിംഗ് റൂമില്‍ എത്താന്‍ ആവശ്യപ്പെട്ട ഡോക്ടർ, അവിടെവെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. പീഡന ശ്രമത്തിനിടെ പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആശുപത്രി അധികൃതർ രേഖാമൂലം പരാതി  നൽകിയിട്ടും പോലീസ് ഡോക്ടർക്കെതിരെ തുടർ നടപടികൾ എടുക്കാത്തതിൽ  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Share post:

Popular

More like this
Related

ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കൈയേറ്റം ഒഴിപ്പിക്കുന്നു; 75 തൂണുകളും ആറ് ഗേറ്റുകളും പിഴുതുമാറ്റി

തൊടുപുഴ : ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയത്...

ട്രെയിനുകളിൽ ആർ എ സി സംവിധാനം നിർത്തലാക്കുന്നു; നീക്കം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത്

ന്യൂഡൽഹി : ട്രെയിനുകളിൽ ആർഎസി സംവിധാനം നിർത്തലാക്കുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ്...

കാലടിയിൽ വിദ്യാർത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ; വിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനം

കൊച്ചി : കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ...