Saturday, September 19, 2026

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 110 കോടി

Date:

കൊച്ചി : ഉരുള്‍പൊട്ടൽ ദുരന്തത്തിൽ വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 110.55 കോടി രൂപ.

ചൊവ്വാഴ്ച മാത്രം സംഭാവനയായി ഓണ്‍ലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ ലഭിച്ച 110 കോടിയില്‍നിന്ന് സഹായത്തിനായി തുകയൊന്നും മാറ്റിയിട്ടില്ല.

സാധാരണക്കായ ജനങ്ങളും ഇന്ത്യൻ ചലച്ചിത്ര –  സാംസ്‌കാരിക – രാഷ്ട്രീയ – വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രമുഖരും പ്രവാസി വ്യവസായികളും സംഘടനകളും വ്യക്തികളും ഉൾപ്പെടെ നിരവധിപേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദിനംപ്രതിയെന്നോണം പണം സംഭാവന നൽകുന്നത്. 

ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ചതിന് പിന്നാലെ ജൂലൈ 30 മുതലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളെത്തി തുടങ്ങിയത്. ഓണ്‍ലൈനായി മാത്രം 26.83 കോടി രൂപ സംഭാവന ലഭിച്ചു. 

വലിയ തുകകൾ ചെക്ക് മുഖേനയോ, ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാം. ആകെ വന്ന തുകയുടെ കണക്കുകള്‍ എല്ലാ ദിവസവും ഔദ്യോഗികമായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നീറ്റ് പരീക്ഷ: എൻടിഎ ഓഫീസ് നേരിട്ട് പരിശോധിക്കാൻ സുപ്രീംകോടതി; പുതിയ പരിഷ്‌ക്കാരങ്ങൾ കാര്യക്ഷമമാണോ എന്നറിയുക ലക്ഷ്യം

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഓഫീസ് നേരിട്ടെത്തി പരിശോധിക്കാൻ സുപ്രീംകോടതി....

ഒടുവിൽ ഇഡി കത്തില്‍ നിയമോപദേശം നൽകി എജി ; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം

തിരുവനന്തപുരം : സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ...

കേരള, കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിൽ  വൻ വിജയം നേടി എസ്എഫ്‌ഐ

തിരുവനന്തപുരം : കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകളിൽ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍...