Monday, November 2, 2026

ഗുരുവായൂരിലെ അരങ്ങേറ്റം ഇനി ചെലവേറ്റും; ഓഡിറ്റോറിയം വാടക മണിക്കൂറിന് 11,800 രൂപയായി ഉയർത്തി

Date:

ഗുരുവായൂര്‍ : ഗുരുവായൂരിൽ അരങ്ങേറ്റം മോഹിച്ചെത്തുന്ന കലാകാരന്മാർക്ക് ഇനി പരിപാടിയുടെ ചെലവേറും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി വർദ്ധിപ്പിച്ചു ദേവസ്വം ഭരണസമിതി. ഒരുമണിക്കൂറിന് 11,800 രൂപയാണ് പുതിയ വാടകനിരക്ക്.

ജിഎസ്ടി ഉള്‍പ്പടെ 5900 രൂപയായിരുന്നു ഇതുവരെ. ഒന്നരമണിക്കൂറിന് 3450 രൂപയായിരുന്ന നിരക്ക് ഒരുവര്‍ഷം മുന്‍പാണ് 5900 രൂപയായി വര്‍ദ്ധിപ്പിച്ചത്. ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഒരുമണിക്കൂര്‍ ഒരുസ്ലോട്ടായി കണക്കാക്കിയാണ് ഇവിടെ വാടക നിശ്ചയിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവനായുള്ള സ്ലോട്ടിന് 1.60 ലക്ഷം രൂപയാകും.

ഓഡിറ്റോറിയങ്ങള്‍ 60 ദിവസം മുന്‍പ് ബുക്ക് ചെയ്യണമെന്നുള്ളതിനാല്‍ ജനുവരിയിലേത് ഇപ്പോഴെ റജിസ്റ്റർ ചെയ്യണം. ഒരു സ്ലോട്ട് ലഭിക്കാന്‍ നേരിട്ട് എത്തി അപേക്ഷ നല്‍കണം. ഒരുസ്ലോട്ടിന് ഒന്നിലധികം പേര്‍ ഉണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് സ്ലോട്ട് അനുവദിക്കുകയാണ് പതിവ്. 5900 രൂപയടച്ചുള്ള ഒരു സ്ലോട്ടില്‍ എത്രപേര്‍ക്ക് വേണമെങ്കിലും നൃത്തം അവതരിപ്പിക്കാം.
നിരക്ക് കൂട്ടിയത് സാധാരണ കലാകാരന്‍മാര്‍ക്ക് തിരച്ചടിയാണെങ്കിലും ബുക്കിങിന്റെ മറവില്‍ ചിലര്‍ പണമുണ്ടാക്കുന്നതായി ദേവസ്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ചിലര്‍ നേരത്തെ സ്ലോട്ട് ബുക്ക് ചെയ്തിട്ട് വന്‍ തുകയ്ക്ക് മറിച്ചുകൊടുക്കുന്നതായും പരാതിയുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ഒട്ടേറെ പേരാണ് ഗുരുവായൂരില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നത്. ഇതിലേറെയും നൃത്തസംഘങ്ങളാണ്. ഏകാദശി വിളക്ക് നടത്തുന്ന ഒട്ടുമിക്ക വ്യക്തികളും സംഘടനകളും ഒരുമുഴുവന്‍ ദിവസത്തെ കലാപരിപാടികള്‍ നടത്തുക പതിവാണ്. ഇവരെയെല്ലാം നിരക്കുവര്‍ദ്ധന ബാധിക്കും.

Share post:

Popular

More like this
Related

‘കോടതി പറഞ്ഞിട്ടും പരീക്ഷയെഴുതാന്‍ അനുവദിക്കുന്നില്ല’; സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : സസ്പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ...

അടൂര്‍ പോലീസ് സ്റ്റേഷൻ അതിക്രമത്തില്‍ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും; റിപ്പോര്‍ട്ട് തേടി ഡിജിപി

പത്തനംതിട്ട : അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത്...