തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ പരിഷ്ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിയതിനെ പിന്നാലെയാണ് മാധ്യമങ്ങൾക്ക മുമ്പിൽ മന്ത്രി സി പി ജോൺ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയെ തുടർന്നാണ് പെന്‍ഷന്‍ പരിഷ്ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിയതെന്നാണ് വാദം. നിലവിലെ സാഹചര്യത്തില്‍ പെന്‍ഷന്‍ കൂട്ടാന്‍ ആവില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
കെഎസ്ആര്‍ടിസി 3000 കോടി രൂപ 10.1 ശതമാനം പലിശക്കാണ് എടുത്തിരിക്കുന്നത്. 995 കോടി രൂപ ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള കുടിശികയുണ്ട്. 250 കോടിയോളം രൂപ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കടബാദ്ധ്യതകള്‍ കഴിഞ്ഞ നാല് മാസം കൊണ്ടുണ്ടായതല്ല. ഇത്രയും കടബാധ ദ്ധ്യതയില്‍ നിന്നാണ് കെഎസ്ആര്‍ടിസിയെ ഏറ്റെടുത്തതെന്ന പറഞ്ഞ സി പി ജോണ്‍, നിലവില്‍ കെഎസ്ആര്‍ടിയുടെ വരുമാനം വര്‍ദ്ധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന പോലൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസി മുൻ ജീവനാക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരിക്കുമെന്നത്. എന്നാൽ വരുമാനം വർദ്ധിച്ചാൽ മാത്രമെ പെൻഷൻ വർദ്ധിക്കുകയുള്ളൂ എന്ന നിലപാടിലാണ് ഇപ്പോൾ സർക്കാർ.
