Thursday, September 10, 2026

വയനാട് ദുരന്തം : മനുഷ്യനിർമ്മിതമെന്ന് സർക്കാർ, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്കെന്ന് മന്ത്രി പി കെ ബഷീർ

Date:

കോഴിക്കോട് : വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണ് നന്നായി കുട്ടിയിട്ടു. കൃത്യമായി കൊങ്കണെ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. സൈറ്റ് സന്ദർശിച്ച സംഘം അപകടകരമായ അവസ്ഥയിലാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നതെന്ന റിപ്പോർട്ട് തന്നു. കൃത്യമായി നടപടികൾ സ്വീകരിക്കണമെന്ന് അറിയിപ്പ് നൽകിയെങ്കിലും കൊങ്കൺ റെയിൽവേ അധികൃതർ പറഞ്ഞത് യാതൊരു പ്രശ്നവുമില്ല എന്നായിരുന്നുവെന്ന് മന്ത്രി പി കെ ബഷീർ വ്യക്തമാക്കി.

കരാർ കമ്പനി അവിടെ കൂട്ടിയിട്ടിരുന്ന മണ്ണ് ആവശ്യമുണ്ടെന്ന് പറയുകയായിരുന്നു. മണ്ണൊരിടത്തേക്ക് ഒലിച്ചു പോകില്ല എന്നാണ് കരാർ കമ്പനി പറഞ്ഞത്. നല്ല സുരക്ഷയുണ്ടെന്ന് സർക്കാരിനോട് പറഞ്ഞു. ഇനി അവിടുത്തെ തുടർ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എല്ലാ വകുപ്പുകളും കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.

അതേസമയം, വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. മരിച്ചവർ അതിഥി തൊഴിലാളികളാണ്. കാണാതായ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ ഏഴുപേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ ICU-വിലുള്ള രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. 19 കാരനായ മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ ശസ്ത്രക്രിയ ഇന്ന് തന്നെ നടക്കും. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഊർജിത രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുകയാണ്.

മണ്ണിനടിയിൽ കൂടുതൽപേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ കഡാവർ നായക്ക് ഉപയോഗിച്ച് പരിശോധന തുടരുകയാണ്. മേപ്പാടിയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന മീനാക്ഷിപ്പാലമാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. വയനാട്ടിലെ തുരങ്കപാതാ പ്രവേശന ഭാഗത്തെ മണ്ണ് കുത്തിയൊലിച്ച് രാവിലെ പതിനൊന്നേ കാലോടെയായിരുന്നു അപകടം ഉണ്ടായത്.

പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി തകർന്നു. നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണും കുത്തിയൊലിച്ചു. റോഡും സമീപത്തെ മീനാക്ഷി പാലവും മണ്ണും ചെളിയും മൂടി. തൊഴിലാളിയുമായി വന്ന് സമീപം നിർത്തിയിട്ടിരുന്ന ബസ്സും മണ്ണിനടിയിലായി. മണ്ണിടിച്ചിലിന്റെ ഭീകരത വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മണ്ണിടിച്ചിലിൽ കണ്ട് അതിവേഗം പിന്നോടെടുക്കാൻ ശ്രമിച്ച ടാങ്കർ ലോറി ദുരന്തത്തിൽ പെട്ട് നിയന്ത്രണം വിട്ട് തലതിരിഞ്ഞ് നീങ്ങി ആളുകളെ തട്ടിതെറിപ്പിക്കുന്നതിൻ്റേയും അടിയിൽ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും പുറത്തുവന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.

നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യമെ  രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒമ്പതുപേരെ മേപ്പാടി വിംസ് ആശുപത്രിയിചികിസയിലുണ്ട്. മണ്ണിടിച്ചിലിൽ റോഡിനപ്പുറം കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ തിരിച്ചെത്തിച്ചു. ദുരന്തത്തിൽ മേപ്പാടി പൊലീസ് കേസെടുത്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നാളെ റെഡ് അലർട്ടാണ്. ജില്ലയിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

Share post:

Popular

More like this
Related

തന്ത്രപ്രധാന നീക്കവുമായി ഹൂതികൾ ; മോച്ച നഗരം പിടിച്ചെടുത്തു, ഇനി ബാബ് അൽ-മന്ദേബ് കടലിടുക്കിൽ സ്വാധീനമുറപ്പിച്ചേക്കും

സന: പടിഞ്ഞാറൻ തായ്‌സിലും തെക്കൻ അൽ-ഹുദൈദയിലും ഏകദേശം 2,600 കിലോമീറ്റർ വിസ്തൃതിയിൽ...

‘തൻ്റെയും പിന്നീട് പിണറായിയുടെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി’; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ് എംഎൽഎ

കോഴിക്കോട് : സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ...