Friday, October 2, 2026

കശുവണ്ടി അഴിമതിക്കേസ് : വിവാദ ഉത്തരവിന് തിരുത്ത് ;  ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

Date:

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ വിവാദ ഉത്തരവ് തിരുത്തി സർക്കാർ. ഉപാധികളില്ലാതെ വിചാരണയ്ക്ക്  അനുമതി നൽകി. പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരായ കുറ്റം നിലനിൽക്കും. ആദ്യ ഉത്തരവിലെ വിവാദ ഭാഗം സർക്കാർ പൂർണ്ണമായും ഒഴിവാക്കി.

ഹൈക്കോടതിയുടെ സമ്മർദപ്രകാരം പ്രോസിക്യൂഷന് അനുമതി നൽകുന്നുവെന്നായിരുന്നു ആദ്യ ഉത്തരവിലുണ്ടായിരുന്നത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഉത്തരവ് പുതുക്കി ഇറക്കിയത്. പഴയ ഭാഗം പുതുക്കിയ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാം എന്ന ഭാഗവും ഉത്തരവിൽ നിന്ന് ഒഴിവാക്കി. പുതുക്കിയ ഉത്തരവ് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി വികസനകാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവരാണ് പ്രതികൾ.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...