Wednesday, July 15, 2026

ക്ഷേമപെൻഷൻ  വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും; 62 ലക്ഷത്തോളം പേർക്ക് 3200 രൂപ ലഭ്യമാകും

Date:

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ  ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാർ രണ്ടു ഗഡു കൂടി അനുവദിച്ചു.
1604 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.  ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നു കൂടിയാണ്‌ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

3200 രൂപവീതം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേർക്ക് ബാങ്ക്‌ അക്കൗണ്ട് വഴിയാണ് പെൻഷൻ തുക ലഭിക്കുക.
മറ്റുള്ളവർക്ക്‌ പെൻഷൻ വീട്ടിലെത്തിച്ച് നൽകും. സഹകരണ ബാങ്കുകളിലൂടെയാണ് ഇത് നടപ്പാക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നൽകി. രണ്ടാം ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി; നടപടി ഷോൺ ജോർജിന്റെ പൊതുതാൽപ്പര്യ ഹർജിയിൽ

കൊച്ചി : കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി....

10000 കോടിയുടെ നിക്ഷേപം; കേരളത്തിൽ കപ്പൽ നിർമ്മാണം തുടങ്ങാൻ ടാറ്റ

തിരുവനന്തപുരം : ടാറ്റ കേരളത്തിൽ 10000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി...

ശരദ് പവാർ എൻഡിഎ പക്ഷത്തേക്കോ? ; ഡീലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പവാറിന്റെ എൻസിപി

മുംബൈ : പ്രതിപക്ഷത്തെ വെട്ടിലാക്കി വിവാദമായ ഡീലിമിറ്റേഷൻ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച്...