Tuesday, October 6, 2026

‘കോൺ​ഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഘടകകക്ഷികൾക്ക് എന്താണ് കാര്യം; ലീഗിന്റെ ഇടപെടൽ മുഖ്യമന്ത്രി തീരുമാനം വൈകിപ്പിച്ചു’: സുകുമാരൻ നായർ

Date:

കോട്ടയം : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്  കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെട്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകൂമാരൻനായർ. ഘടകകക്ഷികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രധാന തടസ്സമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആര് വന്നാലും സ്വീകരിക്കണം അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഹൈക്കമാൻഡ് ചോദിക്കുന്നതിനു മുൻപ് തന്നെ ഘടകകക്ഷികൾ സമ്മർദം ചെലുത്തി. അവരുടെ ഇടപെടൽ ജനാധിപത്യത്തിന് ചേർന്നതല്ല. എല്ലാം അവരുടെ അധീനതയിൽ ആകണം എന്ന് വിചാരിക്കുന്നു. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ 30 സീറ്റ് കോൺഗ്രസിന് കാണില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ജനങ്ങൾ രാഷ്ട്രീയം മറന്ന് പൊറുതിമുട്ടി നിൽക്കുകയാണ്. ഇവിടെ ഒരു ഭരണം ഉണ്ടോ? സ്കൂൾ തുറക്കാറായി ഇതൊക്കെ നോക്കാൻ ആരേലും ഉണ്ടോ. എൻഎസ്എസ് സമദൂരം പാലിച്ചാണ് നിൽക്കുന്നത്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യത്തിൽ എൻഎസ്എസ് ഇടപെടില്ല. ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെ ആണ് പറഞ്ഞത്.വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണം, എല്ലാ വിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോകാൻ വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കണം. അത് മുൻപും പറഞ്ഞിട്ടുള്ളതാണ്. ഒരു കൂട്ടർ മാത്രം ഒരു വകുപ്പ് കൈവശം വെക്കുന്നത് ശരിയല്ല.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇങ്ങനെ ഒരു കാലതാമസം ഉണ്ടാകുന്നത് ശരിയല്ല. ആരുടെയും പേരിനോട് തനിക്ക് പ്രത്യേക താൽപര്യം ഇല്ല. ചെന്നിത്തലയോട് ഉള്ളത് സൗഹൃദമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...