Saturday, October 31, 2026

കേരളപ്പിറവി ദിനം മുതൽ സംസ്ഥാനം വീണ്ടും ഇരുട്ടിലേക്കോ?; വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്

Date:

തിരുവനന്തപുരം : നവംബർ ഒന്ന് മുതൽ കേരളം വീണ്ടും ഇരുട്ടിലേക്ക് നീങ്ങിയേക്കും. സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയുണ്ടെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഹിമാചല്‍ പ്രദേശിൽ നിന്നുള്ള വൈദ്യുതിയുടെ ഒരുമാസത്തെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രതിസന്ധി നേരിടേണ്ടിവരുന്നത്. ആറ് സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് അന്വേഷിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്.  വൈദ്യുതി ലഭ്യമായില്ലെങ്കില്‍ നിയന്ത്രണം അനിവാര്യമാകുമെന്നും വിവിധ വഴികള്‍ തേടുന്നതായും കെഎസ്ഇബി വ്യക്തമാക്കുന്നു.

800 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുള്ളത്. ചൂട് കനത്ത് ഉപഭോഗം കൂടിയാല്‍ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കും. തത്സമയ മാര്‍ക്കറ്റില്‍ മുന്നൂറ് മെഗാവാട്ടിനോട് അടുത്ത് വാങ്ങാനുള്ള സാദ്ധ്യത തെളിയുന്നത് മാത്രമാണ് നേരിയ ആശ്വാസം. കേന്ദ്ര വിഹിതം കൂടുതല്‍ അനുവദിക്കുന്നതിന്റെ സാദ്ധ്യത തേടുന്നതായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുന്നതായും കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം അറിയിച്ചു.

കൂടിയ വിലയ്ക്ക് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ യാതൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. റിയല്‍ മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗ്ഗം. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകതയില്‍ കുറവ് വന്നാലും നിയന്ത്രണം മറികടക്കാനാവും.

Share post:

Popular

More like this
Related

വിജയപഥത്തിലേക്ക് കുതിച്ച് ജിഎസ്എൽവി എഫ്-18 ; ഭ്രമണപഥം തൊട്ട് ‘എൻവിഎസ്-03’

ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം....

25 വർഷത്തിനിടെ രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ  ബംഗാൾ സർക്കാർ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ...