Wednesday, October 7, 2026

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

Date:

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15 ഓടെയാണ് ഭൂകമ്പം ഉണ്ടായത്.   ഉത്തരാഖണ്ഡിലെ ചമോലിയാണ് പ്രഭവകേന്ദ്രം. ഇതിൻ്റെ പ്രതിഫലനമായി ഡല്‍ഹി-എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.  13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി നല്‍കുന്ന വിവരം.

ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയിലും എന്‍സിആര്‍ പ്രദേശങ്ങളിലും നോയിഡ, ഗുരുഗ്രാം എന്നിടങ്ങളിലും ഉത്തരേന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. താമസക്കാര്‍ ചെറിയൊരു കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തെന്നാണ് വിവരം. തീവ്രത കുറഞ്ഞ ഭുകമ്പമാണ് ഇവിടെയുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...