Saturday, August 22, 2026

കുവൈറ്റിൽ ചൂടോട്ചൂട് ; തൊഴിലിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ

Date:

കുവൈറ്റില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെ തുടർന്ന് ഓഗസ്റ്റ് അവസാനം വരെ ഉച്ചസമത്തുള്ള പുറം ജോലികള്‍ക്ക് നിരോധനം നിലവില്‍ വന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണ് കുവൈറ്റില്‍ രേഖപ്പെടുത്തിയതെന്ന് താപനില സൂചകങ്ങളില്‍ പ്രശസ്തമായ എല്‍ഡോറാഡോ വെതര്‍ വെബ്സൈറ്റ് പറയുന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 49.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് നിരോധനം. ‘അവരുടെ സുരക്ഷ കൂടുതല്‍ പ്രധാനമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ശരിയായ രീതിയില്‍ നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങള്‍ മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഉതൈബി വ്യക്തമാക്കി.

കുവൈറ്റില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന്റെ കാരണങ്ങളില്‍ പ്രധാനം വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവുമാണെന്നാണ് ഈ മേഖലയിലെ കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണത്തെ രാജ്യത്തെ താപനില ഇതുവരെയുള്ള റെക്കോര്‍ഡുകളെയെല്ലാം തകര്‍ക്കുന്ന രൂപത്തിലാണെന്നും സാധാരണ ശരാശരിയേക്കാള്‍ ഏകദേശം 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ഇസ്സ റമദാന്‍ അഭിപ്രായപ്പെട്ടു.

ഇറാഖില്‍ നിന്ന് കുവൈറ്റിന്റെ വടക്ക് ഭാഗത്തുള്ള താഴ്വരകളിലും മരുഭൂമി പ്രദേശങ്ങളിലും വീശിയടിക്കുന്ന വരണ്ടതും ചൂടുള്ളതുമായ കാറ്റ് രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗത്തിന് കാരണമാവുന്നതായി ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണയായി രാജ്യത്ത് അനുഭവപ്പെടുന്ന പതിവില്ലെന്നും ഇസ്സറമദാൻ പറഞ്ഞു.
കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തീരുമാനം നിടപ്പിലാക്കാന്‍ എല്ലാ തൊഴിലുടമകളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

ആഗോള കാലാവസ്ഥയിലെ വ്യതിയാനങ്ങളും എല്‍ നിനോ പ്രതിഭാസത്തിന്റെ ആഘാതവുമാണ് പുതിയ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നു. ഇത് വേനല്‍ക്കാലത്ത് അസാധാരണമാംവിധം കനത്ത ചൂടിനും മഴക്കാലത്ത് അതിശക്തമായ മഴയ്ക്കും കാരണമാവുന്നു. അതേസമയം, ഇന്ന് മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് സജീവമാകുമെന്നും ഇത് രാജ്യത്തെ താപനിലയില്‍ ആശ്വാസകരമായ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാറ്റ് രാജ്യത്തിന്റെ തെക്കുകിഴക്കോട്ട് മാറുന്നതിനാല്‍ അടുത്ത അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് കാരണമായേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി ഇംപാക്‌ട് : രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി

തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥ...

‘എന്റെ കൈകൾ എപ്പോഴും ശുദ്ധം, ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല’: പിണറായി വിജയൻ

തൃശൂര്‍ : മകൾ വീണയ്‌ക്കെതിരെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച്...

ആർഎസ്എസ്സിന് ഉപരോധം ഏർപ്പെടുത്താൻ USCIRF ശുപാർശ ; പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി : ആർഎസ്എസ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് കമ്മീഷൻ ഓൺ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി സൂചന

നേപിഡോ : മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20...