Saturday, August 22, 2026

അതിശക്ത മഴ: പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; വയനാട് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ, നെല്ലിയാമ്പതിയിലും കുംഭാവുരുട്ടിയിലും നിയന്ത്രണം

Date:

തിരുവനന്തപുരം/കൽപ്പറ്റ : അതിശക്തമായ മഴയെ തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിഞ്ഞു. പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു. രക്ഷാദൗത്യത്തിനായി വിതുരയിൽ നിന്നും ഫയർഫോഴ്സ് ടീം എത്തിയിട്ടുണ്ട്.

വയനാട് ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.

നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്താണ് നടപടി. കനത്ത മഴയെ തുടര്‍ന്ന്  കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്. 

കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.

Share post:

Popular

More like this
Related

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി സൂചന

നേപിഡോ : മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20...

‘ആർപ്പോ…..!’; ആലപ്പുഴയ്ക്ക് ആവേശം നിറയ്ക്കുന്ന നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : പുന്നമടക്കായലിലെ ഓളപ്പരപ്പുകളെ ഹർഷപുളകിതമാക്കി ഇന്ന് 72ാം നെഹ്‌റു ട്രോഫി...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; ​എം ഗീതാന്ദൻ അടക്കം 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി :മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാന്ദൻ...

വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് ആക്രമണം; രാഹുൽ​ ​ഗാന്ധിയുടെ കുത്തിയിരുപ്പ് സമരം വിജയം കണ്ടു, ഗുരുതര വകുപ്പുകൾ ചുമത്തി FIR രജിസ്റ്റർ ചെയ്തു

ന്യൂഡൽ​ഹി : വിദ്യാർഥികൾക്കെതിരെ നടന്ന പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട്...