Friday, October 2, 2026

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് DYFI സമരം; ബാരിക്കേട് മറിച്ചിട്ട് പ്രവര്‍ത്തകര്‍, നിയന്ത്രിക്കാനാവാതെ ഡല്‍ഹി പോലീസ്

Date:

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും ഐസയും ഡൽഹി ജന്തര്‍ മന്തറിൽ നടത്തുന്ന സമരം സംഘര്‍ഷഭരിതമായി. നിരോധനാജ്ഞ ലംഘിച്ച് ജന്തര്‍ മന്തറിലേക്ക് നീങ്ങിയ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, ബൃന്ദ കാരാട്ട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേട് മറിച്ചിട്ട് മുന്നോട്ട് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇടതുപക്ഷ എംപിമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് വണ്ടിയിൽ കയറ്റിയത്.

5000 ത്തോളം നിയമപാലകർ പ്രതിരോധിക്കാനുണ്ടായിട്ടും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഡല്‍ഹി പോലീസിന് ആയില്ല എന്നതാണ് കൗതുകം. അറസ്റ്റ് ചെയ്ത് നീക്കുന്നതിനനുസരിച്ച് തന്നെ കൂടുതല്‍ ഡിവൈഎഫ്‌ഐ പ്രവർത്തകരും ഒപ്പം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും ജന്തര്‍ മന്തറിൽ എത്തിച്ചേർന്നുകൊണ്ടേയിരുന്നു. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകർ സമരത്തില്‍ അണിചേർന്നു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, ജനറല്‍ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ എന്നിവരുെട നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. ഡിവൈഎഫ്‌ഐ കേരളം സംസ്ഥാന സെക്രട്ടറി എം വിജിന്‍ പ്രസിഡന്റ് ചിന്താ ജെറോം എന്നിവരും സമരത്തില്‍ പങ്കാളികളായി .

ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യവുമായി    ഐസ പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയും ഡൽഹിയിലെ തെരുവിലിറങ്ങിയിരുന്നു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ഉണ്ടാകാതെ പ്രതിഷേധ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...

‘വർക്ക് ഫ്രം ഫോറസ്റ്റ്’; സഞ്ചാരികൾക്കായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ്റെ റിമോട്ട് വർക്കിംഗ് സംവിധാനം ഒരുങ്ങി

തിരുവനതപുരം : സംസ്ഥാനത്തിന്റെ സംരക്ഷിത വനങ്ങൾക്കുള്ളിൽ സർക്കാർ മേഖലയിൽ നടപ്പിലാക്കുന്ന ആദ്യത്തെ...