Saturday, October 3, 2026

പോലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Date:

തിരുവനന്തപുര: പോലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വധിക്കുമെന്നും കലാപമുണ്ടാക്കാനും ഉതകും വിധം വി ജോയി പ്രസംഗിച്ചുവെന്നും എഫ്‌ഐആർ. 

കുഞ്ഞുങ്ങളെ താലോലിക്കാന്‍ കഴിയാതെ ഇല്ലാതാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാത്രി ആക്രമിക്കുമെന്നും കടകംപള്ളി ഭീഷണി മുഴക്കിയതായും എഫ്‌ഐആറില്‍ പറയുന്നു. സിഐ സതീഷ്, എസ്‌ഐ ഗോകുല്‍ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് സംഭവം. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഗോകുലിനെതിരെയാണ് വി. ജോയി പരസ്യമായി കൊലവിളി നടത്തിയത്.

Share post:

Popular

More like this
Related

വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന്...

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...