Friday, October 23, 2026

വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും

Date:

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ. കൊച്ചിയിൽ ദക്ഷിണേന്ത്യൻ ഊർജ ഉത്പാദന കമ്പനികളുടെ യോഗത്തിലാണ് കേന്ദ്ര ഊർജ സെക്രട്ടറി അനുകൂലതീരുമാനം അറിയിച്ചത്. ധനസഹായം നൽകില്ലെന്ന  നിലപാടായിരുന്നു മുൻപ് കേന്ദ്രം സ്വീകരിച്ചിരുന്നതെന്നും ഇതിനോടൊപ്പം ചേർത്ത് വായിക്കണം.

സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് കരാർ ലഭിക്കുന്ന സ്വകാര്യകമ്പനിതന്നെ പണം മുടക്കി, മീറ്റർ സ്ഥാപിച്ച് ഉപഭോക്താക്കളിൽനിന്ന് മീറ്റർ വാടക പിരിക്കുന്ന ടോട്ടൽ എക്സ്പെൻഡിച്ചർ (ടോടെക്സ്) രീതിയാണ് കേന്ദ്രം നിർദ്ദേശിച്ചത്. എന്നാൽ, വൈദ്യുതിബോർഡിന്റെ ചെലവിൽ മീറ്റർ സ്ഥാപിക്കുന്ന ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചർ (കാപെക്സ്) രീതി നടപ്പാക്കാനാണ് കേരളം തീരുമാനിച്ചത്. ഇതേത്തുടർന്നാണ് ഗ്രാന്റ് നൽകില്ലെന്ന് കേന്ദ്രം നിലപാടെടുത്തത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ മൂന്നുലക്ഷം മീറ്ററുകൾ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ സാധാരണ ഉപഭോക്താക്കൾക്ക് 50 ലക്ഷം സ്മാർട്ട് മീറ്ററുകൾ വെയ്ക്കും.

ഒരു മീറ്റർ സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ 15 ശതമാനമോ, പരമാവധി 900 രൂപയോ കേന്ദ്ര ഗ്രാന്റായി ലഭിക്കും. മീറ്റർ വാടക വൈദ്യുതിബോർഡ് നേരിട്ട് ഈടാക്കും. പത്തുവർഷത്തേക്ക് സ്മാർട്ട്മീറ്റർ പ്രവർത്തിപ്പിക്കുന്നതും അറ്റകുറ്റപ്പണി ചെയ്യുന്നതും ബോർഡായിരിക്കും. ഗ്രാന്റ് ലഭിക്കുമെന്ന് ഉറപ്പായതോടെ സംസ്ഥാനത്തെ 1.40 കോടി ഉപഭോക്താക്കൾക്കും എത്രയും വേഗം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനായിരിക്കും ബോർഡ് ലക്ഷ്യമിടുക. സംസ്ഥാനത്തിന്റെ അധികകടമെടുപ്പ് പരിധി ഉയർത്താനുള്ള കേന്ദ്രനിബന്ധനകളിലൊന്ന് സ്മാർട്ട് മീറ്റർ സ്ഥാപിക്കലാണ്.

Share post:

Popular

More like this
Related

‘ടെണ്ടറില്ലാതെ നിർമ്മാണ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ : പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന്  ഉത്തരവിട്ട് സർക്കാർ. കണ്ണൂർ...

വിജിലൻസ് രഹസ്യവിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി;  ഗസറ്റ് വിജ്ഞാപനമിറക്കി സർക്കാർ

തിരുവനന്തപുരം : വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ...