Saturday, October 3, 2026

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

Date:

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ  ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ സ്വദേശിനി ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് അണ്ണാ സത്യനഗറിൽ വിജയലക്ഷമി ജഗദീഷ് (37), തഞ്ചാവൂർ പട്ടുകോട്ടയിൽ അന്തോണിയാർ സ്ട്രീറ്റിൽ ഹെപ്സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാർ. ഇവർ സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡ്രൈവറായ സൗദി പൗരനും മരിച്ചു.

തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഗാഫ, അല്‍ അവെയ്‌ല എന്നീ ക്ലിനിക്കുകളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. സൗദി അറേബ്യയിലെ തായിഫ് – റാനിയ റോഡിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു  അപകടം. അവധി ദിവസമായതുകൊണ്ട് ഇവർ ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം നഷ്ടമായി കാർ മറിയുകായിരുന്നുവെന്നാണ് റിപ്പോർട്ടെങ്കിലും അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ഓഫ്​ റോഡിൽ നിന്ന്​ കയറി വന്ന ഒരു വാഹനം ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നും പറയപ്പെടുന്നുണ്ട്. 

നഴ്സുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഡ്രൈവിറാണ് അപകടത്തിൽ മരിച്ച സൗദി പൗരൻ. മരിച്ചവരുടെ മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട
കാര്യങ്ങൾ നടക്കുന്നു

Share post:

Popular

More like this
Related

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...

വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന്...

പോലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുര: പോലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...