Friday, October 23, 2026

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

Date:

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി പോലീസ്. ഇന്റർനെറ്റിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോർത്തുന്ന തട്ടിപ്പുകൾ വർദ്ധിക്കുകയാണ്. ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നതെന്ന് പോലീസ് അറിയിച്ചു.

സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ നേരിട്ട് കണക്റ്റാകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് രജിസ്ട്രേഷൻ ഫീസെന്നോ വെരിഫിക്കേഷൻ ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപ പോലെയുള്ള ചെറിയ തുക അടയ്ക്കാൻ നിർദ്ദേശിക്കും. ഇതിലൂടെ ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തി വൻ സാമ്പത്തിക തട്ടിപ്പാണ് ഇവർ നടത്തുന്നത്.

ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ പൂർണമായി വിശ്വസിക്കരുത്. ഏതൊരു സേവനത്തിനും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക. അജ്ഞാതരുടെ ആവശ്യപ്രകാരം യാതൊരു കാരണവശാലും റിമോട്ട് ആക്‌സസ് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ രജിസ്‌‌ട്രേഷൻ ഫീസുകൾ നൽകുകയോ ചെയ്യരുത്.

ഒടിപി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. ഫോൺ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിച്ച് ഔദ്യോഗിക വിവരങ്ങൾ വഴി ബന്ധപ്പെടുകയോ തൊട്ടടുത്ത ബ്രാഞ്ച് നേരിട്ട് സന്ദർശിക്കുകയോ ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ http://www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകേണ്ടതാണെന്ന് പോലീസ് അറിയിച്ചു

Share post:

Popular

More like this
Related

‘ടെണ്ടറില്ലാതെ നിർമ്മാണ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ : പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന്  ഉത്തരവിട്ട് സർക്കാർ. കണ്ണൂർ...

വിജിലൻസ് രഹസ്യവിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി;  ഗസറ്റ് വിജ്ഞാപനമിറക്കി സർക്കാർ

തിരുവനന്തപുരം : വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ...