Friday, October 2, 2026

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

Date:

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ തന്നെ കോൺഗ്രസ്സിലും യുഡിഎഫിലും അസ്വാരസ്യങ്ങൾ പടർന്നു തുടങ്ങി. മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ ദിവസം  യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി രംഗത്തുവന്നതും ആ വഴിക്കാണ് വിരൽ ചുണ്ടുന്നത്. ഇന്നും മാധ്യമങ്ങളെ കണ്ട
യുഡിഎഫ് കൺവീനർ പരസ്യമായ വിമർശനത്തിൽ ഉറച്ച് നിൽക്കുന്നതായാണ് പ്രതികരിച്ചത്. പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നും സർക്കാർ വന്ന ശേഷം ഒരിക്കൽ മാത്രമാണ് യുഡിഎഫ് യോ​ഗം ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് യോ​ഗം ചേരേണ്ട പല സാഹചര്യങ്ങൾ ഉണ്ടായിട്ടും ചേർന്നിട്ടില്ലെന്ന് വ്യക്തമാക്കിയ അടൂർ പ്രകാശ്, പ്രതികരണം അനുഭവത്തിൻ്റെ വെളിച്ചത്തിലാണെന്നും അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും പറഞ്ഞു. ഒരു കാര്യത്തിലും കൂട്ടായ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും വിഷയത്തിൽ ആരുടേയും പിന്തുണ വേണ്ടെന്നും യു ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.

എംകെ മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനത്തിൽ അടൂര്‍ പ്രകാശ് അടക്കം പല നേതാക്കളും അതൃപ്തരാണെന്നാണ് റിപ്പോർട്ട്. പല തവണ ഇത്തരം പ്രശനങ്ങൾ ചൂണിക്കാട്ടിയിട്ടും മുഖ്യമന്ത്രിയിൽ നിന്ന അനുകൂല് പ്രതികരണം ഉണ്ടാവാത്തതാണ് അടൂർ പ്രകാശിനെ പരസ്യ തുറന്നു പറച്ചിലിന് പ്രേരിപ്പിച്ചതെന്നാണ് ചില നേതാക്കളും മന്ത്രിമാരും വരെ പറയുന്നത്.

ഇന്നലെയാണ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ചു കൊണ്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രം​ഗത്തെത്തിയത്. ക്യാബിനറ്റ് പദവി ഉൾപ്പെടെ തീരുമാനം അറിഞ്ഞിട്ടില്ലെന്നും യാതെരുവിധ ചർച്ചകൾ നടന്നിട്ടില്ലെന്നുമായിരുന്നു അടൂർ പ്രകാശി​ന്റെ വിമർശനം. വിവരങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. എം കെ മുനീറും ജി ദേവരാജനും യോഗ്യരാണ്. എങ്കിലും യുഡിഎഫ് നേതൃത്വം അറിയാതെയാണ് രണ്ടുപേർക്ക് ക്യാബിനറ്റ് പദവി നൽകിയത്. കൂടിയാലോചന യുഡിഎഫിൽ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി ജനങ്ങൾക്കിടയിൽ അതൃപ്‌തിക്ക് ഇടയാക്കിയെന്നും അടൂർ പ്രകാശ് തുറന്നുപറഞ്ഞിരുന്നു.

എന്തായാലും മുഖ്യമന്ത്രി സതീശനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നത വീണ്ടും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
കോണ്‍ഗ്രസിനുള്ളിലെ വിയോജിപ്പുകള്‍ യുഡിഎഫ് സര്‍ക്കാരിന് തന്നെ വലിയ വെല്ലുവിളിയായേക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
മുസ്ലിം ലീഗിന് ആറാമതൊരു കാബിനറ്റ് പദവി നല്‍കിയ തീരുമാനത്തെ ചൂണ്ടിക്കാട്ടി, പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് രാഷ്ട്രീയകാര്യ സമിതിയിലെ  ഒരു മുതിര്‍ന്ന അംഗം ആരോപിച്ചു. 63 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് കാബിനറ്റ് പദവികള്‍ മുഴുവന്‍ ഘടകകക്ഷികള്‍ക്ക് മുന്നില്‍ പണയം വെക്കുകയാണെന്നും കുറഞ്ഞത് ഒരു കാബിനറ്റ് പദവിയെങ്കിലും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

പാര്‍ട്ടിയിലുണ്ടായ ഈ തര്‍ക്കങ്ങളില്‍ കെസി വേണുഗോപാല്‍ മൗനത്തിലാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അകലം പാലിച്ചാണ് നിൽപ്പ്. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മന്ത്രിമാരായതിനാല്‍ സംഘടനാപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും അതിനാൽ, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നില്ലെന്നുമുള്ള വിമര്‍ശനം തുടരുന്നുമുണ്ട.

അതേസമയം, അടൂര്‍ പ്രകാശ് ഇത്തരം പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും ഇത് പ്രതിപക്ഷത്തിന് ആയുധമാകുമെന്ന  നിലപാട് സ്വീകരിച്ചവരും മറുഭാഗത്തുണ്ട്.
മന്ത്രിമാരായ കെ മുരളീധരനും റോജി എം ജോണും ആ വിഭാഗത്തിൽ പെടുന്നു. എല്ലാ സര്‍ക്കാര്‍ തീരുമാനങ്ങളും ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൈക്കൊള്ളുന്നതെന്നാണ് കെ മുരളീധരൻ അഭിപ്രായപ്പെടുന്നത്.

Share post:

Popular

More like this
Related

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...

‘വർക്ക് ഫ്രം ഫോറസ്റ്റ്’; സഞ്ചാരികൾക്കായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ്റെ റിമോട്ട് വർക്കിംഗ് സംവിധാനം ഒരുങ്ങി

തിരുവനതപുരം : സംസ്ഥാനത്തിന്റെ സംരക്ഷിത വനങ്ങൾക്കുള്ളിൽ സർക്കാർ മേഖലയിൽ നടപ്പിലാക്കുന്ന ആദ്യത്തെ...

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്...