Saturday, August 1, 2026

വനിത കോൺസ്റ്റബിളിനൊപ്പം ഹോട്ടൽ മുറിയിൽ ; ഡെപ്യൂട്ടി സൂപ്രണ്ടിനെ കോൺസ്റ്റബിളായി തരംതാഴ്ത്തി

Date:

ലഖ്നോ: വനിത കോൺസ്റ്റബിളിനൊപ്പം ഡെപ്യൂട്ടി സൂപ്രണ്ടിനെ ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി യു.പി പൊലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് കൃപ ശങ്കർ കനൗജി യാണ് കോൺസ്റ്റബിളായി തരംതാഴ്ത്തപ്പെട്ടത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് നടപടി.

ഉന്നാവോയിലെ ബിഗാപൂരിലെ സർക്കിൾ ഓഫീസറുടെ ചുമതലയാണ് ഇയാൾ മുമ്പ് വഹിച്ചിരുന്നത്. നിലവിൽ ഗൊരഖ്പൂരിലെ ആംഡ് ഫോഴ്സിലാണ് അദ്ദേഹത്തിന് പുനർനിയമനം നൽകിയിരിക്കുന്നത്.

2021 ജൂലൈ 6 ന് ലീവിലായിരുന്ന കൃപശങ്കർ വീട്ടിൽ എത്തേണ്ട സമയമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നൽകിയ പരാതിയാണ് വഴിത്തിരിവായത്. എസ്.പി ഓഫീസിൽ നിന്നുള്ള അന്വേഷണത്തെ തുടർന്ന് ഇയാളെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക ഫോണും പേഴ്സണൽ ഫോണും സ്വിച്ച് ഓഫാക്കിയാണ് ഇയാൾ വനിത കോൺസ്റ്റബിളിനൊപ്പം പോയത്. കൃപശങ്കറിന്റെ ഫോൺ അവസാനം സ്വിച്ച് ഓഫായത് ഒരു ഹോട്ടലിലാണെന്ന് പോലീസ് മനസ്സിലാക്കി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഇയാളെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടെത്തുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ​മൂന്ന് വർഷത്തിന് ശേഷമുള്ള ഈ നടപടി. എ.ഡി.ജിയാണ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയുള്ള ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മഴപ്പെയ്ത്ത് : മൂവാറ്റുപുഴ, തൊടുപുഴയാറുകളുടെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം ; ജലനിരപ്പ് അപകടനിലയിൽ

കോട്ടയം : ശനിയാഴ്ച പെയ്തിറങ്ങിയ കനത്ത മഴയിൽ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ്...

പെരും മഴയിൽ നാശനഷ്ടങ്ങളേറെ ; ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം :സംസ്ഥാനത്ത്  ഞായറാഴ്ചയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ  അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ അഴിമതി ആരോപണം; ഗവർണർക്ക് പരാതി നൽകി ഉദ്യോഗാർത്ഥി

കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിലെ വഴിവിട്ട നിയമനത്തിനെതിരെ ഗവർണറെ സമീപിച്ച് ഉദ്യോഗാർത്ഥി....