Friday, September 18, 2026

മലയാളത്തിൻ്റെ പൊന്നമ്മ വിടവാങ്ങി ; കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി

Date:

കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗ ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കും. േേഷം ആലുവ കരുമാലൂരിൽ സംസ്കരിക്കും.

പത്തൊമ്പതാം വയസ്സിൽ അമ്മ വേഷത്തിൽ സിനിമയിലെത്തിയ കവിയൂർ പൊന്നമ്മ പിന്നീടങ്ങോട്ട് മലയാള സിനിമയിലെ വാത്സല്യനിധിയായ അമ്മയായി പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കുടുംബിനിയിൽ രണ്ട് കുട്ടികളുടെ അമ്മയായി സിനിമയിൽ തുടക്കമിടുമ്പോൾ പ്രായം 19 വയസായിരുന്നു. ആറ് പതിറ്റാണ്ട് സിനിമയിൽ തിളങ്ങിയ അവർ ‘മലയാളസിനിമയുടെ പൊന്നമ്മ’യായി ബ്രാൻ്റ് ചെയ്യപ്പെട്ടു. 22-ാം വയസ്സിൽ ‘തൊമ്മൻ്റെ മകനി’ൽ തലയിൽ നരയിട്ട് തന്നേക്കാൾ പ്രായമുള്ള സത്യൻ്റെ അമ്മയായി വേഷമിട്ട പൊന്നമ്മ പ്രേം നസീർ, മധു, സോമൻ, സുകുമാരൻ, ജയൻ തുടങ്ങി മമ്മുട്ടി, മോഹൻലാൽ എന്നിങ്ങനെ പിന്നീടുള്ള തലമുറയിലെ പ്രഥ്യുരാജ് വരെയുള്ള നായകന്മാരുടെയും അമ്മയായി വേഷമിട്ടു.

തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തിൽ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പിൽ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സിൽ നാടകങ്ങളിൽ സജീവമായി. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. നിർമ്മാതാവും സംവിധായകനുമായ മണിസ്വാമിയെ 1969ൽ വിവാഹം കഴിച്ചു. ഏകമകൾ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പൂവും പുല്ലും’ കൈമോശം വന്ന് മമത ; തൃണമൂൽ കോൺ​ഗ്രസ് ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത : മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസ്...

‘ആണ്‍കുട്ടികള്‍ക്ക് മുടി നീട്ടിവളർത്താം; മാനസികമായി ബുദ്ധിമുട്ടിക്കരുത് ശിക്ഷിക്കരുത്’  : ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണ്ണയം നടത്താത്ത കുട്ടികള്‍ക്കും...

ഫോറും സിക്സറും കൊണ്ട് അഭിഷേകം! ; 30 പന്തിൽ സെഞ്ചുറി തികച്ച് റെക്കോഡ് എഴുതി അഭിഷേക് ശർമ

ന്യൂഡൽഹി: ഇന്ത്യൻ ട്വൻ്റി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് എഴുതിച്ചേർത്ത് ഇന്ത്യൻ ഓപ്പണർ...

‘യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു ; പിന്നീട് ഇപ്പോൾ കേന്ദ്രം നടത്തുന്നത് പോക്കറ്റടി’ – പിണറായി വിജയൻ

തിരുവനന്തപുരം: യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ...