Saturday, August 22, 2026

ഫഹദിന്റെ ‘പൈങ്കിളി’ രോഗികളെ ബുദ്ധിമുട്ടിലാക്കി ; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Date:

അങ്കമാലി : അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നടന്ന സിനിമാ ഷൂട്ടിംഗിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ബുദ്ധിമുട്ടിലാക്കിയാണ് വ്യാഴാഴ്ച ഫഹദ് ഫാസില്‍ ചിത്രം ‘പൈങ്കിളി’യുടെ ഷൂട്ടിംഗ് നടന്നതെന്ന പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.

സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷൻ്റെ നിര്‍ദ്ദേശം.

വ്യാഴാഴ്ച രാത്രി 9 മണിയാടെയായിരുന്നു സിനിമയുടെ ചിത്രീകരണം. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയവർക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാനുമായില്ലെന്നും പറയുന്നു. പ്രധാന കവാടത്തിലൂടെയും ആളുകളെ കടത്തിവിടാൻ കൂട്ടാക്കിയില്ല.

ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദ്ദേശിച്ചുവത്രെ. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി ഇംപാക്‌ട് : രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി

തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥ...

‘എന്റെ കൈകൾ എപ്പോഴും ശുദ്ധം, ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല’: പിണറായി വിജയൻ

തൃശൂര്‍ : മകൾ വീണയ്‌ക്കെതിരെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച്...

ആർഎസ്എസ്സിന് ഉപരോധം ഏർപ്പെടുത്താൻ USCIRF ശുപാർശ ; പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി : ആർഎസ്എസ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് കമ്മീഷൻ ഓൺ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി സൂചന

നേപിഡോ : മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20...