Friday, October 23, 2026

ഇന്നത്തെ എംജി, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല

Date:

കോട്ടയം : മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഇടിമിന്നലില്‍ സെര്‍വര്‍ തകരാറായതാണ്  പരീക്ഷകള്‍ മാറ്റിവെയ്ക്കാൻ കാരണമായത് എന്നറിയുന്നു. നേരത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

കാലാവസ്ഥ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ മാറ്റിവെച്ചത്. അതേസമയം വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്നും കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.

Share post:

Popular

More like this
Related

കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മക്ക് മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് കെ പി ഉദയഭാനു ; ’50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’

പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ...

സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ ; വ്യക്തിഗത ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി : കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി)യുടെ പ്രതിഷേധവുമായി തനിക്ക് യാതൊരു...