Friday, October 23, 2026

അവധി കഴിഞ്ഞു, രാജ്യതലസ്ഥാനം വീണ്ടും സമരവീര്യത്തിലേക്ക്; ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം കനക്കും

Date:

ന്യൂഡല്‍ഹി : മഹാനവമി, ദസറ അവധി കഴിഞ്ഞ് രാജ്യതലസ്ഥാനം ഇന്ന് വീണ്ടും പ്രതിഷേധ ചൂടിലുണരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ  പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി . ഡല്‍ഹിയില്‍ ഇന്ന് ജനകീയ മാര്‍ച്ച് നടക്കും. പീപ്പിള്‍ എഗെയിന്‍സ്റ്റ് എസ്‌ഐആര്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് ജനകീയ മാര്‍ച്ച്.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, വിദ്യാര്‍ത്ഥി നേതാക്കളായ ഐഷി ഘോഷ്, നേഹ ബോറ, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, സാമ്പത്തിക വിദഗ്ധന്‍ പരകാല പ്രഭാകര്‍, മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി തുടങ്ങിയ പൗര പ്രമുഖരാകും മാര്‍ച്ചിന് നേതൃത്വം നല്‍കുക. കര്‍ഷക സംഘടനകളും മാര്‍ച്ചിന്റെ ഭാഗമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തും മാര്‍ച്ച് നയിക്കാന്‍ എത്തിച്ചേരുമെന്നാണ് വിവരം.

ജനാധിപത്യത്തെ തിരികെ പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സിജെപി നേതാക്കള്‍ കൂട്ടായ്മയുടെ ഭാഗമാണെങ്കിലും ഇന്ന് നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുത്തേക്കില്ല. ജാമ്യ ഉപാധിയായി സമാധാന ബോണ്ട് അടക്കം ഉള്ള സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടക്കുമെന്ന് കണ്ടാണ് സിജെപി താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.  

അതേസമയം മാര്‍ച്ചിന് ഡല്‍ഹി പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കി മാർച്ചിനെ നേരിടാനാകും പോലീസ് നീക്കം. മാര്‍ച്ചിലേക്ക് ഇന്‍ഡ്യ സഖ്യത്തെ ക്ഷണിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Share post:

Popular

More like this
Related

ഇന്നത്തെ എംജി, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല

കോട്ടയം : മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു....

കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മക്ക് മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് കെ പി ഉദയഭാനു ; ’50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’

പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ...

സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ ; വ്യക്തിഗത ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി : കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി)യുടെ പ്രതിഷേധവുമായി തനിക്ക് യാതൊരു...