Tuesday, August 11, 2026

പ്രിയപ്പെട്ടവരുടെ അന്ത്യ ചുംബനം ഏറ്റുവാങ്ങി ജെൻസൺ കണ്ണീർക്കടലിലലിഞ്ഞു

Date:

കൽപ്പറ്റ: അതിവൈകാരിക രം​ഗങ്ങൾക്കൊടുവിൽ പ്രിയപ്പെട്ടവരുടെ അന്ത്യയുംബനം ഏറ്റുവാങ്ങി, പ്രതിശ്രുത വധു ശ്രുതിയെ തനിച്ചാക്കി ജെൻസൺ കണ്ണീർക്കടലിലലിഞ്ഞു. മൃതദേഹം സംസ്കാരചടങ്ങുകൾക്കായി എടുത്തപ്പോൾ അണപൊട്ടിയൊഴുകിയ സങ്കടക്കടലിൽ ഉലഞ്ഞു പോയത് ജെൻസൻ്റെ കുടുംബാംഗങ്ങൾ മാത്രമല്ല, ജെൻസെണെ ഒരു നോക്കു കാണാൻ തടിച്ചു കൂടിയ ജനമനസ്സുകൾ കൂടിയായിരുന്നു.

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങിയതിന്‍റെ ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ബന്ധുക്കളും നാട്ടുകാരും നിർന്നിമേഷരായി നോക്കി നിൽക്കെ, മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നൽകിയാണ് യാത്രയാക്കിയത്. വീട്ടിൽ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. അവിടെയായിരുന്നു സംസ്കാരം.

വയനാട് വെള്ളാരംകുന്നിൽ ഓമിനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റാണ് അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൻ മരിച്ചത്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂക്കിൽ നിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി രക്തസ്രാവം ഉണ്ടായിരുന്നു. സാധ്യമായതെല്ലാം ഡോക്ടർമാർ ചെയ്തെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല.

ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും നേരത്തെ തന്നെ എത്തിയിരുന്നു. അതിനിടയിലാണ് ഉരുൾപ്പൊട്ടൽ ദുരന്തം ശ്രുതിയുടെ ജീവിതത്തെ ഇരുട്ടിലാക്കിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് അവിചാരികമായി കടന്നു വന്ന മറ്റൊരു ദുരന്തം പ്രതിശ്രുത വരനേയും കവർന്നെടുത്ത് ശ്രുതിയെ വീണ്ടും തനിച്ചാക്കിയത്. ശ്രുതിക്ക് വേണ്ടി അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് അവളുടെ കൈപിടിച്ചിരുന്ന, ഒറ്റയ്ക്കാകാതെ കാത്തിരുന്ന ജെയ്സൻ്റെ വേർപ്പാട്
ഹൃദയം നുറുങ്ങുന്ന’വേദനയായി നാടിനെ മദിച്ചു നിൽക്കുമെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...

സ്പീക്കറുടെ പരാമർശങ്ങൾ അനുചിതം, ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ടിട്ടില്ല – കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ...