Sunday, August 23, 2026

അനധികൃത കയ്യേറ്റം; മൂന്നാറില്‍ സ്പെഷല്‍ ഓഫിസറെ നിയമിക്കണം: ഹൈക്കോടതി

Date:

ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങൾ പരിശോധിക്കാൻ സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി. റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്പെഷൽ ഓഫീസറെ സഹായിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കാത്തതടക്കമുള്ള കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പാക്കാത്തതിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യമുന്നയിച്ചു.

മൂന്നാറിലെ ഭൂമി കയ്യേറ്റത്തിലും പട്ടയ വിതരണത്തിലും രൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. വ്യാജരേഖകളുണ്ടാക്കി മൂന്നാർ മേഖലയിൽ നിരവധി തട്ടിപ്പുകൾ നടന്നതായി കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടർക്ക് മറ്റനേകം ചുമതലകൾ ഉള്ളതിനാൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. അതിനാൽ  സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജില്ലാ കലക്ടർക്ക് തുല്യമോ അതിനു മുകളിലോ റാങ്കുള്ള ആളാകണം സ്പെഷ്യൽ ഓഫീസർ. പട്ടയ വിതരണവും, നേരത്തെ വിതരണം ചെയ്ത പട്ടയങ്ങളുടെ ആധികാരികതയും, കയ്യേറ്റവും സ്പെഷൽ ഓഫീസർ പരിശോധിക്കണം

‘മൂന്നാറിലും പരിസരത്തുമുള്ള  പഞ്ചായത്തുകളിൽ നിർമ്മാണങ്ങൾ നിയന്ത്രിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു. അനധികൃത നിർമ്മാണം തടയുന്നതിന് വേണ്ടിയുള്ള മുൻ ഉത്തരവുകൾ എന്തുകൊണ്ട് സർക്കാർ നടപ്പാക്കിയില്ലെന്ന് കോടതി ചോദിച്ചു. ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കാത്തതിലടക്കം  സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.

പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുവെന്നും അമിക്കസ് ക്യൂറി അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി ഇംപാക്‌ട് : രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി

തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥ...

‘എന്റെ കൈകൾ എപ്പോഴും ശുദ്ധം, ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല’: പിണറായി വിജയൻ

തൃശൂര്‍ : മകൾ വീണയ്‌ക്കെതിരെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച്...

ആർഎസ്എസ്സിന് ഉപരോധം ഏർപ്പെടുത്താൻ USCIRF ശുപാർശ ; പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി : ആർഎസ്എസ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് കമ്മീഷൻ ഓൺ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി സൂചന

നേപിഡോ : മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20...