Wednesday, September 30, 2026

സംസ്ഥാനത്ത് മഴ കനക്കുന്നു;  ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Date:

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും മഴ  ശക്തമാകുന്നതായി റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് മഴയെത്തുന്നത്. മഴ മുന്നറിപ്പായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയോടൊപ്പം ഇടിമിന്നലോട് കൂടിയ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ നാളെയും സമാനമായ രീതിയിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...