Wednesday, August 19, 2026

യൂറോപ്പ് കത്തുന്നു; ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ ആളിപ്പടരുന്നു, 3,50,000ലധികം ആളുകളെ ഒഴിപ്പിച്ചു, ഫ്രാൻസിൽ 98,000 ഹെക്ടർ നശിച്ചതായും റിപ്പോർട്ട്

Date:

[Photo Courtesy : X]

ബോർഡോ: കൊടുംചൂടിൻ്റെ പിടിയിലമർന്ന ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാട്ടുതീ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈ വാരാന്ത്യത്തിൽ മാത്രം 350,000-ൽ അധികം ആളുകളെ ഒഴിപ്പിച്ചതായാണ് വിവരം. ഫ്രാൻസിൽ 98,000 ഹെക്ടർ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. നിരവധി അഗ്നിശമന വാഹനങ്ങൾക്ക് പുറമെ വിമാനങ്ങളിൽ നിന്നുപോലും വെള്ളവും അഗ്നിശമനോപാധികളും ചീറ്റിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നത് ആശങ്കയുണർത്തുന്നു.

ഫ്രാൻസിലെ പ്രധാനനഗരമായ ബോർഡോയ്ക്ക് 15 കിലോമീറ്റർ അകലെ വരെ തീയെത്തി. മേഖലയിൽ ചെറിയതോതിൽ മഴലഭിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസം പകർന്നെങ്കിലും പുതിയ ഉഷ്ണതരംഗം പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ തീ പൂർണ്ണമായും അണയ്ക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം ചേർന്നു. 8.5 ലക്ഷം താമസക്കാരുള്ള ബോർഡോ ഉടൻ ഒഴിപ്പിക്കേണ്ടിവരില്ലെന്ന് കരുതുന്നതായി മേയർ അറിയിച്ചു.

തീയണയ്ക്കാനുള്ള ശ്രമങ്ങളുമായി 2500 അഗ്നി രക്ഷാസേനാംഗങ്ങളും 1500 സൈനികരും 1200 പോലീസുകാരും രംഗത്തുണ്ട്. ഈ മാസം 22-നാണ് ഫ്രാൻസിലെ ഗിറോണ്ടിൽ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ഏതാണ്ടിതേസമയത്ത് സ്പെയിനിലും വലിയ കാട്ടുതീയുണ്ടായി. 24-ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലുമായി ഇതുവരെ മൂന്നുപേർ മരിച്ചു. ഫ്രാൻസിൽ 84 അഗ്നിരക്ഷാസേനാഗംങ്ങൾക്ക് പൊള്ളലേറ്റു. ബോർഡോ ഉൾപ്പെടുന്ന ഗിറോണ്ട് മേഖലയിലും മഡ്രിഡിന് സമീപമുള്ള മധ്യസ്പെയിനിലുമാണ് കൂടുതൽ നാശനഷ്ടം. ഫ്രാൻസിലെ പ്രധാന വൈൻ ഉത്പാദന മേഖലയാണ് ഗിറോണ്ട്.

ഗിറോണ്ടിലെയും ലാൻഡസിലെയും വിനാശകരമായ തീപ്പിടുത്തങ്ങളിൽ മൃഗങ്ങളും ബലിയാടായി. നിരവധി മൃഗങ്ങൾ ഇതിനകം തീചൂളയിൽ ചത്തുവീണു. കാട്ടുതീ പടരുന്നതിനെ തുടർന്ന് മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് പലായനം ചെയ്യേണ്ട ഗതികേടിലാണ്.

Share post:

Popular

More like this
Related

‘ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ല, ഭയപ്പെട്ട് ഓടില്ല; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’- മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

പാലായിൽ ഭരണമാറ്റം; ഇടത്-കോൺഗ്രസ് വിമത സ്വതന്ത്ര മായാ രാഹുൽ ചെയർപേഴ്‌സൺ

പാലാ : പാലാ നഗരസഭ അദ്ധ്യക്ഷയായി ഇടത് - യു.ഡി.എഫ്. വിമത...

യുപി മഴക്കെടുതിയിൽ, 173 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി;  80,000ൽ അധികം പേർദുരിതക്കയത്തിൽ

ലഖ്‌നൗ : കനത്ത മഴയും വെള്ളപ്പൊക്കവും ഉത്തര്‍പ്രദേശിൽ പ്രളയം വിതച്ചു. 173...