Thursday, September 10, 2026

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് നിലനിൽക്കെ തന്നെ, നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന അറിയിപ്പും വരുന്നു. ഇത് എന്തൊരു കാലാവസ്ഥ! ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് മഴക്ക് കാരണമാകുന്നതെന്നാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിൻ്റെ സ്വാധീനഫലമായി 2026 സെപ്റ്റംബർ 10 – ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം. ഇതിൻ്റെ ഫലമായി കേരളത്തിൽ സെപ്തംബര് 09 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ  മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്.

യെല്ലോ അലേർട്ട്
• 10/09/2026 : ആലപ്പുഴ, എറണാകുളം
• 11/09/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
• 12/09/2026: പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (09/09/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സോമാലിയ തീരത്തും ഒമാൻ തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരത്തും മദ്ധ്യ പടിഞ്ഞാറേ അറബിക്കടൽ, തെക്കു പടിഞ്ഞാറേ അറബിക്കടൽ, വടക്ക് പടിഞ്ഞാറേ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 – 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയയുണ്ട്.

പശ്ചിമ ബംഗാൾ തീരം, ഒഡിഷ തീരം, വടക്കൻ ആന്ധ്രാപ്രദേശ്‌ തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ, മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ സോമാലിയ തീരം, അതിനോട് ചേർന്ന മദ്ധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് പൊതുവെ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇന്ന് (09/09/2026) ഒറ്റപെട്ടയിടങ്ങളിൽ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...