Friday, October 2, 2026

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

Date:

[Photo Courtesy:ANI/X]

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു. ഗാന്ധിനഗര്‍ കുഡാസനിലാണ് അപകടം. പൊളിഞ്ഞ് വീണ കെട്ടിടത്തില്‍ കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിച്ചു. ഇതില്‍ 13 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്ന് നിലകളിലായി നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കൊമേര്‍ഷ്യല്‍ കോംപ്ലക്‌സ് ബുധനാഴ്ച രാത്രി 9.15ഓടെയാണ് പൊളിഞ്ഞ് വീണതെന്ന് ഗാന്ധിനഗര്‍ ഫയര്‍ ഫോഴ്‌സ് ചീഫ് രാജേഷ് പാട്ടേല്‍ പറഞ്ഞു. മൂന്നാം നിലയിലെ സ്ലാബ് പെട്ടെന്ന് തകരുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നിലംപതിച്ചു.

ശബ്ദം കേട്ട് സ്ഥലത്തെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ കെട്ടിടാവശ്ഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നാല് പേരെ നാട്ടുകാര്‍ പുറത്തെത്തിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി രാത്രിയിലുടനീളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുടുങ്ങിയപ്പോയ 15 തൊഴിലാളികളെ കൂടി രക്ഷിക്കാനായത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Share post:

Popular

More like this
Related

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്...

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...