Thursday, September 10, 2026

‘സെലൻസ്കി സഞ്ചരിച്ച വിമാനത്തെ അജ്ഞാത ഡ്രോൺ ലക്ഷ്യം വെച്ചു,  രക്ഷപ്പെട്ടത് തലനാരിഴക്ക്’ ; വെളിപ്പെടുത്തി നോർവീജിയൻ പ്രധാനമന്ത്രി

Date:

[Photo Courtesy: Jonas Gahr Store/X]

കീവ് : യുക്രൈൻ പ്രസിഡൻ്റ് വ്ലോഡിമിർ സെലൻസ്കി സഞ്ചരിച്ച വിമാനത്തെ അജ്ഞാത ഡ്രോൺ ലക്ഷ്യം വെച്ചതായും ഡ്രോണുമായി കൂട്ടിയിടിക്കുന്നതിൽ നിന്ന്  വിമാനം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും വെളിപ്പെടുത്തി നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ. നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഓസ്ലോയിലേക്ക് പോകുന്നതിനിടെയാണ് അജ്ഞാത ഡ്രോൺ പിന്തുടർന്നത്. മോൾഡോവയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് സംഭവമെന്ന് നോർവീജിയൻ പ്രധാനമന്ത്രി പറയുന്നു.

എന്നാൽ, നോർവീജിയൻ മാധ്യമമായ എൻആർകെയോട് ജോനാസ് ഗഹർ സ്റ്റോർ വെളിപ്പെടുത്തിയ ഇക്കാര്യം യുക്രൈൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലോക നേതാക്കൾക്കൊപ്പം സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ മോൾഡോവയിൽ നിന്ന് പുറപ്പെട്ട സെലൻസ്‌കി ചൊവ്വാഴ്ച വൈകുന്നേരം ഓസ്‌ലോയിൽ സുരക്ഷിതമായി ഇറങ്ങി.

വ്യോമാതിർത്തിയിലെ ഭീഷണി യുക്രൈൻ പ്രസിഡന്റിന്റെ വിമാന ഷെഡ്യൂളിനെ ബാധിച്ചുവെന്ന് നോർവീജിയൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്റ്റേറ്റ് സെക്രട്ടറി ഭാനുജ റസിയ എൻആർകെയോട് പറഞ്ഞു. “മോൾഡോവയ്ക്ക് മുകളിലെ വ്യോമാതിർത്തിയിൽ ഒരു ഡ്രോൺ ഭീഷണി ഉണ്ടായിരുന്നു. ഈ ഡ്രോൺ ഓസ്ലോയിലേക്കുള്ള സെലൻസ്കിയുടെ വിമാനയാത്ര വൈകിപ്പിച്ചു. ഇത്തരം ഭീഷണി എല്ലാ ദിവസവും സെലൻസ്കി നേരിടുന്നുണ്ട്. ഡ്രോണുകൾ യുക്രൈൻ പ്രസിഡൻ്റിൻ്റെ വിമാനത്തിന് എത്ര അടുത്തായിരുന്നുവെന്ന് പറയാൻ സാധിക്കില്ല” – എന്ന് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

നോർവീജിയൻ തലസ്ഥാനത്ത് എത്തിയതിന് തൊട്ടുപിന്നാലെ സെലൻസികിയോട് സംഭവം വ്യക്തിപരമായി വിവരിച്ചതായി നോർവീജിയൻ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടൻബർഗും സ്ഥിരീകരിച്ചു. “ഞങ്ങൾ സെലൻസ്കിയുമായി ഒരു കൂടിക്കാഴ്ച നടത്തിയപ്പോൾ ഇക്കാര്യം പറഞ്ഞു. അതിനെക്കുറിച്ച് വിശദാംശങ്ങളിലേക്ക് കടക്കാൻ ഞാൻ ധൈര്യപ്പെടുന്നില്ല. സെലൻസ്കിയുടെ വിമാനത്തിന് ഭീഷണികൾ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരിക്കാൻ തനിക്ക് വേണ്ടത്ര വിവരം ലഭിച്ചിട്ടില്ലെന്ന് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.

യുക്രൈൻ പ്രസിഡൻ്റിന് രാജ്യത്ത് നിന്നും പുറത്തെത്തുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലും കൂടുതൽ സമയമെടുത്ത് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. യാത്രയ്ക്കിടെ അപകടസാദ്ധ്യതകൾ ഉണ്ടായിരുന്നിട്ടും, ശവസംസ്ക്കാര ചടങ്ങിൽ സെലെൻസ്‌കിയുടെ സാന്നിദ്ധ്യം പ്രധാനമായിരുന്നുവെന്ന് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. ബുധനാഴ്ച നടന്ന ഹരാൾഡിന്റെ സംസ്കാര ചടങ്ങിൽ യുക്രൈൻ പ്രസിഡന്റ് മറ്റ് ലോക നേതാക്കൾക്കൊപ്പം പങ്കെടുത്തത് ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...