Tuesday, October 27, 2026

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍, നൽകിയത് വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക്

Date:

വെല്ലൂര്‍ : വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട യുവതിക്ക് അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ  റിട്ടയേർഡ് ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റൻ അറസ്റ്റിൽ. 52കാരനായ ബാബു പി ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെല്ലൂരില്‍ പിടിയിലായത്. സൈനിക ഉപകരണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയത്. എന്നാല്‍ സ്ത്രീയാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പ്രൊജക്ടില്‍ ജോലി ചെയ്യുന്നെന്ന് പറഞ്ഞ് ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വാട്സ്ആപ്പിലൂടെ ബാബുവിനെ ബന്ധപ്പെടുന്നത്. പിന്നീട് ഇവരുടെ സംഭാഷണം വിഡിയോ കോളുകള്‍ ഉള്‍പ്പടെയുള്ള വ്യക്തിപരമായ തലത്തിലേക്ക് വളര്‍ന്നു. ഡിആര്‍ഡിഒ പ്രൊജക്ടിന്റെ ആവശ്യത്തിനെന്ന വ്യാജേന ഇവര്‍ തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ബാബുവിനോട് ആവശ്യപ്പെട്ടു. തന്റെ പക്കലുള്ള വിവരങ്ങള്‍ ബാബു സ്ത്രീക്ക് നല്‍കി. കൂടാതെ തന്റെ സഹപ്രവര്‍ത്തകരായിരുന്നവരെയും ഫോണില്‍ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ സ്ത്രീക്ക് ഇയാള്‍ നല്‍കിയതായും ആരോപണമുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ആര്‍മിയിലെ മിലിട്ടറി എക്യുപ്‌മെന്റ്, ആര്‍ട്ടിലറി വിംഗുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ 28 വര്‍ഷം ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025- ൽ ക്യാപ്റ്റനായാണ് വിരമിച്ചത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പ്രാദേശിക പോലീസിന് കൈമാറി. ബിഎന്‍സ് സെക്ഷന്‍ 52, ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് 1923-ലെ സെക്ഷന്‍ 3(1)(C), 5(1)(a) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share post:

Popular

More like this
Related

തേനിയിൽ 17 തടവുകാർ ജയിൽ ചാടി, ഒരാളെ പിടികൂടി ; കേരളാ അതിർത്തിയിലും പരിശോധന

(Photo Courtesy : ANI/X)ചെന്നൈ: തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ...

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി...