Wednesday, October 7, 2026

അഫ്ഗാനിസ്ഥാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും ജമ്മു കശ്മീരിലുമടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത പ്രകമ്പനം

Date:

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി, ജമ്മു കശ്മീർ തുടങ്ങി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ഇന്ത്യൻ സമയം വൈകുന്നേരം 7:04 ന് 215 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ കലഫ്ഗനിനടുത്താണ്  ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പാക്കിസ്ഥാൻ, ചൈന, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ഭൂചലനത്തെത്തുടർന്ന് ഡൽഹിയിലെ ചില ഭാഗങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽനിന്നും ഓഫീസുകളിൽനിന്നും പുറത്തേക്ക് ഓടി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി  റിപ്പോർട്ടുകളില്ല.

വെനസ്വേലയിൽ 920 പേരുടെ മരണത്തിനും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഇരട്ട ഭൂചലനമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് ഉത്തരേന്ത്യയിൽ ഈ പ്രകമ്പനം അനുഭവപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ വെനസ്വേലയിൽ ആയിരത്തിലധികം പേർ മരിക്കുകയും 50,000-ലധികം ആളുകളെ കാണാതാകുകയും ചെയ്തിരുന്നു.

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...