Wednesday, October 7, 2026

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്

Date:

തിരുവനന്തപുരം : കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർത്ഥികൾ എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടി. ജൂലൈ 8 ന് ആദ്യ അലോട്മെൻ്റ് നടക്കും. എൻജിനീയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു. കണ്ണൂർ ചെറുവഞ്ചേരി സ്വദേശി ധ്യാൻ തേജിനാണ് രണ്ടാം റാങ്ക്. തൃശൂർ എരവത്തൂർ സ്വദേശി വിസ്മയ കെ. ആർ. മൂന്നാം റാങ്ക് നേടി. ഒന്നാം റാങ്ക് നേടിയ റോഷനെ വീട്ടിലെത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് അഭിനന്ദിച്ചു.

സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് ഇത്തവണ കീം ഫലപ്രഖ്യാപനം വൈകിയത്. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്‌റ്റ് സമർപ്പിക്കാൻ പരമാവധി സമയം നൽകി. മാർക്ക് ലിസ്റ്റ് സമർപ്പിക്കാൻ രണ്ടു തവണ സമയം നീട്ടി നൽകി. രാജ്യത്താകെ സിബിഎസ്ഇ പുന:ർമൂല്യ നിർണ്ണയത്തിൽ 13%  കൂടി ഫലം പുറത്തു വരാനുണ്ട്. ഇതിൽ വളരെ ചെറിയൊരു എണ്ണം കുട്ടികളെ കേരളത്തിൽ നിന്നുള്ളൂ.

ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ആണ് ഫലപ്രഖ്യാപനം നടത്തിയത്. നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുന:ർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...