Wednesday, September 30, 2026

ഐഷി ഘോഷ് പങ്കെടുക്കുന്ന ഷീ ഫെസ്റ്റിന് വിലക്ക് ഏർപ്പെടുത്തി കണ്ണൂർ സർവ്വകലാശാല

Date:

കണ്ണൂർ : എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന ഷീ ഫെസ്റ്റിന് വിലക്ക് ഏർപ്പെടുത്തി കണ്ണൂർ സ‍ർവ്വകലാശാല.  യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയൻ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിക്കാണ് വൈസ്ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹിയിലെ ജന്തർമന്ദർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷ് ആയിരുന്നു ഷീ ഫെസ്റ്റിൻ്റെ മുഖ്യാതിഥി.

പരിപാടി നടത്താൻ നിശ്ചയിച്ച സെമിനാർ ഹാൾ അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ അറിയിപ്പ്. വിസിയുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വാങ്ങണമെന്നാണ് ക്യാമ്പസ് ഡയറക്ടർ സംഘാടകരോട് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, കണ്ണൂർ സർവ്വകലാശാല വിസിയുടെ നടപടിക്കെതിരെ എസ്എഫ്ഐ രം​ഗത്തെത്തി. വൈസ് ചാൻസലറുടെ തീരുമാനം മറികടന്ന് ഷീ ഫെസ്റ്റുമായി മുന്നോട്ട് പോകാനാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന പാലയാട് ക്യാമ്പസ് യൂണിയൻ്റെ തീരുമാനം.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...